13 September Friday

സിന്ധുവിന്‌ 
വഴി തെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

സി വി സിന്ധുവിനെ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ കസേരയിലിരുത്തി അദാലത്ത് വേദിയിലേക്ക് 
കൊണ്ടുവരുന്നു

ചെങ്ങന്നൂർ
വെള്ളക്കെട്ടുമൂലം വഴി തടസപ്പെട്ട സിന്ധുവിനും കുടുംബത്തിനും അദാലത്തിൽ വഴി തെളിഞ്ഞു. അരയ്‌ക്കുതാഴെ ചലനശേഷിയില്ലാത്ത മാന്നാർ മേൽപ്പാടം പെരുങ്കണ്ണാരി വാഴത്തറയിൽ സി വി  സിന്ധുവിനും (52) അമ്മയും സഹോദരനുമുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും റോഡിലേക്ക് കയറാൻ 70 മീറ്ററോളം വരുന്ന വെള്ളക്കെട്ടാണ് തടസ്സം. 
മറ്റ്‌ മൂന്ന്‌ കുടുംബങ്ങൾക്കും ഈ വഴി ആവശ്യമാണ്. രോഗിയായ സിന്ധുവിനെ കസേരയിൽ ഇരുത്തി ഉയർത്തിയാണ് വെള്ളക്കെട്ടു കടത്തി ആശുപത്രിയിലെത്തിക്കുന്നത്. 
  കുടുംബവകയായ ഈ സ്ഥലത്ത് ഇരുഭാഗവും കെട്ടി ഉയർത്തി വഴി നിർമിക്കാനാണ് സിന്ധു അദാലത്തിലെത്തിയത്. അദാലത്തിന് വാഹനത്തിൽ എത്തിയ സിന്ധുവിനെ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകർ കസേരയിൽ ഇരുത്തി ഉയർത്തിയാണ് മന്ത്രിമാരുടെ മുന്നിലെത്തിച്ചത്. പരാതി പരിശോധിച്ച മന്ത്രി സജി ചെറിയാൻ, സ്ഥലം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മാന്നാർ പഞ്ചായത്ത് അധികൃതർക്ക്‌ നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top