14 May Friday

ജില്ലയിൽ 2719 കോവിഡ് രോ​ഗികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

 ആലപ്പുഴ

ഒരുദിവസത്തെ ഇടവേളയ്‌ക്കുശേഷം ജില്ലയിൽ വീണ്ടും രണ്ടായിരത്തിലേറെ കോവിഡ് പ്രതിദിന രോ​ഗികൾ. ചൊവ്വാഴ്‌ച 2719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്‌. മെയ് ഒന്നിന്  2536 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതായിരുന്നു ഇതുവരെ കൂടുതൽ രോ​ഗികൾക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസം. തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ രണ്ടായിരത്തിലേറെയായിരുന്നു രോഗികൾ. തിങ്കളാഴ്‌ച 1994 പേർക്കും രോ​ഗം ബാധിച്ചിരുന്നു. 2235, 2043, 2224, 2536, 2442, 1994  എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗികളുടെ എണ്ണം. 
ചൊവ്വാഴ്‌ചത്തെ രോ​ഗികളിൽ ഒരാൾ ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയതാണ്. ആറ് പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.  2712 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആകെ രോ​ഗികളുടെ 99.74 ശതമാനമാണ് സമ്പർക്ക വ്യാപനതോത്. പ്രതിദിന സമ്പർക്ക വ്യാപനം 99 ശതമാനത്തിൽ തുടരുന്നു. രോ​ഗമുക്തരുടെ എണ്ണത്തിലും വർധനയുണ്ട്. 2261 പേരുടെ പരിശോധനാ ഫലമാണ് നെ​ഗറ്റീവായത്. ആകെ രോഗികളുടെ എണ്ണം 1,15,723 ആയി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 1,09,528 ആയി. ഇത്‌ തുടർച്ചയായി 15–-ാം ദിനമാണ് രോഗികൾ ആയിരത്തിലേറെയാകുന്നത്. ആകെ 94,663 പേർ രോഗമുക്തരായി. 21,221 പേർ ചികിത്സയിലുണ്ട്‌. 26.06 ശതമാനമാണ് ജില്ലയിലെ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. കോവിഡ‍് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ജില്ലയിൽ 25 കേസ് രജിസ്‌റ്റർചെയ്‌തു, 13 പേരെ അറസ്‌റ്റ്‌ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top