14 May Friday

വീട്ടിലിരിക്കൂ...

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഇറങ്ങിയ വാഹനങ്ങൾ പരിശോധിക്കുന്നു

ആലപ്പുഴ
കോവിഡിനെ പിടിച്ചുകെട്ടാൻ ഏർപ്പെടുത്തിയ ആറുദിന നിയന്ത്രണത്തിലെ ആദ്യദിനത്തോട്‌ ജനം പൂർണമായും സഹകരിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും ജനം  സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു. എന്നാൽ ശനി, ഞായർ ദിനം പോലെയായിരുന്നില്ല റോഡിലെ വാഹനങ്ങളുടെ എണ്ണം. ധാരാളം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. പൊലീസ്‌ വ്യാപക പരിശോധന തുടങ്ങിയതോടെ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകളും സർക്കാർ നിർദ്ദേശിച്ച സ്ഥാപനങ്ങളും മാത്രമേ തുറന്നുള്ളൂ. ബസിലും ബോട്ടിലും യാത്രക്കാർ തീരെ കുറവായിരുന്നു. കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയിൽ നിന്ന്‌ 34 സർവീസുകൾ നടത്തി. യാത്രക്കാർ വളരെ കുറവായിരുന്നുവെന്നും അതിനാൽ ബുധനാഴ്‌ച മുതൽ സർവീസുകൾ വെട്ടിക്കുറയ്‌ക്കുമെന്നും ആലപ്പുഴ എടിഒ അശോക്‌കുമാർ പറഞ്ഞു. അത്യാവശ്യം സർവീസുകളാണ്‌ ജലഗതാഗത വകുപ്പും നടത്തിയത്‌. ചുരുക്കം ഓട്ടോറിക്ഷകളേ സർവീസ്‌ നടത്തിയുള്ളൂ. മാർക്കറ്റുകളിൽ തിരക്ക്‌ കൂടിയതോടെ പൊലീസ്‌ ഇടപെട്ടു. തുടർന്ന്‌ ജനങ്ങൾ കൂട്ടം കൂടുന്ന സ്ഥിതി ഒഴിവാക്കി. ജില്ലാ അതിർത്തികളിലും പ്രധാന ജങ്‌ഷനുകളിലും പൊലീസ്‌ പരിശോധന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top