14 May Friday

ജില്ലാ പഞ്ചായത്തിന്റെ 
ആംബുലൻസ് സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കോവിഡ് പ്രവർത്തനങ്ങൾക്കുള്ള ആംബുലൻസുകളുടെ 
ഉദ്ഘാടനം എ എം ആരിഫ് എംപി നിർവഹിക്കുന്നു

ആലപ്പുഴ
കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 16 ആംബുലൻസ് സർവീസുകൾ പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് വളപ്പിൽ എ എം ആരിഫ് എംപി ഫ്ലാ​ഗ്ഓഫ് ചെയ്തു. ഹെൽപ്പ് ഡെസ്‌കുകളും ടെലിമെഡിസിൻ സൗകര്യങ്ങളും ജില്ലാ പഞ്ചായത്തും വിവിധ പഞ്ചായത്തുകളും ഇതിനകം തുടങ്ങിയിട്ടുണ്ട്‌. നിയുക്ത എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ എന്നിവരെ എംപി പൊന്നാടയണിയിച്ച് സ്വീകരിച്ചു. ആംബുലൻസുകൾ 12 ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ നൽകും. ജില്ലാ പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌കിനോട് ചേർന്ന് നാല് ആംബുലൻസുകളും പ്രവർത്തിക്കും. 10ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതി പണം വിനിയോഗിച്ച്  പരിധിയിലുള്ള സംവിധാനങ്ങളിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും കുറവ് പരിഹരിക്കാൻ നിയമനം ഉൾപ്പെടെയുള്ളവ നടത്താനും നിർദേശിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം വി പ്രിയ, ടി എസ് താഹ, വത്സലടീച്ചർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ റിയാസ്, പി അഞ്ജു, സെക്രട്ടറി കെ ആർ ദേവദാസ് തുടങ്ങിയവർ ‍പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top