15 May Saturday

വിജയാരവം

സ്വന്തംലേഖകൻUpdated: Monday Apr 5, 2021

ഉരുക്കുപോലെ ഉറപ്പ്... പ്രചാരണത്തിന് സമാപനം കുറിച്ച സക്കറിയ ബസാറിൽ അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം പ്രവർത്തകർക്ക് നേരെ വിജയചിഹ്നം കാട്ടുന്നു

ആലപ്പുഴ
എൽഡിഎഫിന്റെ തുടർഭരണം ഉറപ്പിച്ച്‌ പുന്നപ്ര –- വയലാർ രണധീരന്മാരുടെ നാട്‌. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്‌ടമായ ഹരിപ്പാട്‌ ഉൾപ്പെടെ വിജയക്കൊടി പാറിക്കാൻ   ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്‌ എൽഡിഎഫ്‌. 
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനാപ്പം നിന്ന അരൂരും പിടിച്ചെടുക്കാനുള്ള ചിട്ടയായ പ്രവർത്തനങ്ങൾ എൽഡിഎഫിനു മേൽക്കൈ നേടിക്കൊടുത്തു.  
  എൽഡിഎഫിന്റെ ഭരണത്തുടർച്ച ഉറപ്പാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായത്‌. സ്ഥാനാർഥി നിർണയത്തിൽ കിട്ടിയ മേൽക്കൈ പരസ്യപ്രചാരണത്തിന്റെ അവസാനദിവസവും കാത്തുസൂക്ഷിക്കാനായി.
 പിണറായി വിജയൻ സർക്കാരിന്റെ വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളുമാണ്‌ തെരഞ്ഞെടുപ്പിൽ ചർച്ചയായത്‌. ഈ സർക്കാർ ഏറ്റവുമധികം വികസനപദ്ധതികൾ നടപ്പാക്കിയ ജില്ലയിൽ എൽഡിഎഫിന്‌ വൻ സ്വീകാര്യതയാണ്‌ ലഭിച്ചത്‌. 
  ജനകീയരായ സ്ഥാനാർഥികളും ഉശിരുള്ള പ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൻപുറത്തും നഗരങ്ങളിലും നിറഞ്ഞുനിന്നു. ഇടതു സ്ഥാനാർഥികൾക്ക്‌ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച ഉജ്വല സ്വീകരണം ജനവിധി എന്താണെന്നതിന്റെ സൂചനയായി. നാടിൻെറ മുഖച്ഛായ മാറ്റിയ വികസനത്തിനു ചുക്കാൻ പിടിച്ച്‌ ജനഹൃദയത്തിൽ ഇടംനേടിയ  മന്ത്രിമാരായ ഡോ. ടി എം തോമസ്‌ ഐസക്‌, ജി  സുധാകരൻ, പി തിലോത്തമൻ എന്നിവർ എൽഡിഎഫ്‌ പ്രചാരണം മുന്നിൽനിന്നു നയിച്ചു.   മറുവശത്ത്‌ അനാവാശ്യ വിവാദങ്ങളുയർത്തി ശ്രദ്ധ പിടിച്ചുപറ്റാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചത്‌. ഇത്‌ അമ്പേ പരാജപ്പെട്ടുവെന്ന്‌ മാത്രമല്ല പലതും തിരിച്ചടിച്ചു. 
ഭഷ്യക്കിറ്റ്‌, റേഷൻ വിതരണം തുടങ്ങിയവ തടയാനുള്ള പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ശ്രമത്തിനെതിരെ ജനങ്ങൾ കക്ഷിഭേദമില്ലാതെ പ്രതികരിച്ചു. ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്‌ മണ്ഡലത്തിലാണ്‌ പ്രതിഷേധം ഏറ്റവുമധികം ദൃശ്യമായത്‌. ‘അന്നം മുടക്കികൾക്ക്‌ വോട്ടില്ല’ എന്ന പോസ്റ്റർ പ്രചാരണം നടത്തിയാണ്‌ ജനം ചേന്നിത്തലയോട്‌ പ്രതികരിച്ചത്‌. യൂത്ത്‌ കോൺഗ്രസ്‌ മുൻ ജനറൽ സെക്രട്ടറി നിയാസ്‌ ഭാരതി ഹരിപ്പാട്‌ വിമതനായി മത്സരിക്കുന്നതും ചെന്നിത്തലയ്ക്ക്‌ തിരിച്ചടിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top