Deshabhimani

തകഴി ഏരിയ സമ്മേളനത്തിന്‌ ആവേശത്തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 02:29 AM | 0 min read

 

തകഴി
സിപിഐ എം തകഴി ഏരിയ സമ്മേളനത്തിന് എ കെ ഉത്തമൻ നഗറിൽ (മങ്കൊമ്പ് പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയം) ആവേശത്തുടക്കം. പ്രതിനിധിസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. ബുധനാഴ്‌ച പ്രതിനിധി സമ്മേളനം തുടരും. വ്യാഴം വൈകിട്ട് ചുവപ്പുസേനാ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ  സമാപിക്കും.
  ചൊവ്വാഴ്‌ച രാവിലെ പ്രതിനിധികൾ പ്രകടനമായെത്തി മങ്കൊമ്പിൽ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. മുതിർന്ന അംഗം ജി രാമചന്ദ്രൻ പതാക ഉയർത്തി. തകഴിയിലെ വനിത ഗായകസംഘം പതാകഗാനം ആലപിച്ചു. എ ഡി കുഞ്ഞച്ചൻ രക്തസാക്ഷി പ്രമേയവും ജെബിൻ സെബാസ്റ്റ്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ് സുധിമോൻ (കൺവീനർ), റെജി പി വർഗീസ്, എം മദൻലാൽ, യശോദ സുകുമാരൻ, കെ ആതിര എന്നിവരാണ് പ്രസീഡിയം. സ്വാഗതസംഘം കൺവീനർ കെ ജി അരുൺകുമാർ സ്വാഗതംപറഞ്ഞു.
കെ എസ് അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. കെ പ്രസാദ്, എച്ച് സലാം എംഎൽഎ, എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം സി കെ സദാശിവൻ, കെ കെ ഷാജു എന്നിവർ പങ്കെടുത്തു.
ഉച്ചയ്‌ക്ക് ശേഷം പൊതുചർച്ച നടന്നു. ബുധനാഴ്ച മറുപടിക്ക് ശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. 
വ്യാഴം വൈകിട്ട് നാലിന്‌  നെടുമുടി ബോട്ടുജെട്ടിയിൽനിന്ന്‌ പ്രകടനവും ചുവപ്പുസേനാ മാർച്ചും ആരംഭിക്കും. മങ്കൊമ്പിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. പി കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും.


deshabhimani section

Related News

0 comments
Sort by

Home