29 January Saturday

വിജയലക്ഷ്‌മിയുടെ പാട്ടിന്‌ 
താളമിട്ട്‌ കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

നിറച്ചാർത്ത്‌ ഗായിക വൈക്കം വിജയലക്ഷ്‌മി ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
വൈക്കം വിജയലക്ഷ്‌മിയുടെ പാട്ടിനൊപ്പം താളംപിടിച്ചും ചുവടുവച്ചും ഭിന്നശേഷിക്കാർ. സമഗ്രശിക്ഷ കേരള ചേർത്തല ബിആർസി ബഡ്സ് സ്‌കൂളുകളിലെ കുട്ടികളുടെ കലാമത്സരം ഉദ്‌ഘാടനംചെയ്യാനാണ്‌ വിജയലക്ഷ്‌മി എത്തിയത്‌.
നിറച്ചാർത്ത് എന്നപേരിൽ നടന്ന പരിപാടിയിൽ 50ൽപ്പരം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. കലാമത്സരങ്ങളും സംഗീതവിരുന്നും ഒരുക്കി. നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായി. ചിത്ര-– -കരകൗശല പ്രദർശനം നടി ഗായത്രി അരുൺ ഉദ്ഘാടനംചെയ്‌തു. കലാപ്രതിഭ ആവണി കൃഷ്‌ണ, ചിത്രകാരി സ്വാതി കൃഷ്‌ണ, ഗായകൻ അഖിൽ സുധാകുമാർ, കീബോർഡ് കലാകാരൻ ഹർഷിത് കൃഷ്‌ണ എന്നിവരെ ആദരിച്ചു. 
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ സമാപന സമ്മേളനം ഉദ്ഘാടനംചെയ്‌തു. എഇഒ പി കെ ശൈലജ അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top