11 December Wednesday
നിയുക്തി തൊഴിൽമേള

ചുരുക്കപ്പട്ടികയിൽ 419 പേർ; 262 പേർക്ക് നിയമനം

സ്വന്തം ലേഖകൻUpdated: Monday Nov 4, 2024
ആലപ്പുഴ
ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ ചേർത്തല സെന്റ്‌ മൈക്കിൾസ് കോളേജിൽ സംഘടിപ്പിച്ച  "നിയുക്തി' തൊഴിൽമേളയിൽ 262 പേർക്ക് പ്ലേസ്‌മെന്റായി. 18 ഉദ്യോഗദായകരും 1022 ഉദ്യോഗാർഥികളും പങ്കെടുത്ത മേളയിൽ 419 പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു.
മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി ജി മോഹനൻ  അധ്യക്ഷനായി. 
  ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ കെ എം മാത്യൂസ്, ചേർത്തല തെക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ നിബു എസ് പത്‌മൻ, സെന്റ്‌ മൈക്കിൾസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു എസ് നായർ, മാനേജർ ഫാ. സെലസ്‌റ്റിൻ പുത്തൻപുരയ്‌ക്കൽ, പ്ലേസ്‌മെന്റ്‌ സെൽ കോ–-ഓർഡിനേറ്റർ ഡോ. ബീന ജെയിംസ്, ഡോ. ടെനി ഡേവിഡ്, വൊക്കേഷണൽ ഗൈഡൻസ് വിഭാഗം എംപ്ലോയ്‌മെന്റ്‌ ഓഫീസർ പി ആർ അമ്പിളി, ചേർത്തല എംപ്ലോയ്‌മെന്റ് ഓഫീസർ വി വി മിനി, ജൂനിയർ എംപ്ലോയ്‌മെന്റ്‌ ഓഫീസർ വി ഡി വൃന്ദമ്മ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top