06 October Thursday

മഹിളാ അസോ. ജില്ലാ സമ്മേളനം: സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളന സ്വാഗതസംഘ രൂപീകരണയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളന വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. സി വി സാറാമ്മ സ്‌മാരക ഹാളിൽ നടന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പുഷ്‌പലതാ മധു അധ്യക്ഷയായി.
 സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ ജി രാജേശ്വരി, ജില്ലാ സെക്രട്ടറി പ്രഭാ മധു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എച്ച് റഷീദ്, ആർ രാജേഷ്, ലീലാ അഭിലാഷ്, ജയിംസ് ശാമുവേൽ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ,  കെ കെ ജയമ്മ, സുശീല മണി, ജുമൈലത്ത്, ജലജ ചന്ദ്രൻ, ഇന്ദിരാദാസ്, അനിതകുമാരി, ബെറ്റ്സി ജിനു, അഡ്വ. ദിവ്യ, മഞ്ജു പ്രസന്നൻ, മഞ്ജുള ദേവി, ഹേമലതാ മോഹൻ എന്നിവർ സംസാരിച്ചു. 
പ്രതിനിധി സമ്മേളനം സെപ്തംബർ 12, 13 തീയതികളിൽ വെണ്മണി മർത്തോമാ സെഹിയോൻ പാരിഷ് ഹാളിലും പൊതുസമ്മേളനം 14ന് ചെങ്ങന്നൂർ മാർക്കറ്റ് ജങ്‌ഷനിലും നടക്കും.
ഭാരവാഹികൾ: സജി ചെറിയാൻ എംഎൽഎ (ചെയർമാൻ), എം എച്ച് റഷീദ്, പി ഡി ശശിധരൻ, ലീലാ അഭിലാഷ്, സുശീലാ മണി, അഡ്വ. ദിവ്യ, സുകുമാരി, മഞ്ജു പ്രസന്നൻ (വൈസ് ചെയർമാന്മാർ), പുഷ്‌പലത മധു (കൺവീനർ), ജയിംസ് ശമുവേൽ, പ്രഭാ മധു, അനിതകുമാരി, ഹേമലതാ മോഹൻ, ബെറ്റ്സി ജിനു, ജുമൈലത്ത്, കെ കെ ജയമ്മ (ജോയിന്റ്‌ കൺവീനർമാർ), എം ശശികുമാർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top