16 January Saturday
എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

സൗകര്യമൊരുക്കാതെ കോവിഡ്‌ കേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
ചെങ്ങന്നൂർ
പൂർണമായി സൗകര്യങ്ങൾ ഒരുക്കാതെയുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ  ഉദ്ഘാടനം എൽഡിഎഫ് കൗൺസിലർമാർ ബഹിഷ്‌കരിച്ചു. ചെങ്ങന്നൂർ നഗരസഭ  ക്രിസ്ത്യൻ കോളേജിലെ സെന്ററിൽ 150 കിടക്ക തയ്യാറാക്കാനാണ്  മോണിറ്ററിങ്‌ കമ്മിറ്റി  തീരുമാനിച്ചത്. എന്നാൽ 90 കിടക്ക മാത്രം ഒരുക്കിയാണ് തിങ്കളാഴ്‌ച ഉദ്ഘാടനം  നടത്തിയത്. 
കോളജ്‌  ഓഡിറ്റോറിയവും മുകളിലെ നിലകളിലെ ക്ലാസ് മുറികളുമാണ് വാർഡുകളായി  തിരഞ്ഞെടുത്തത്. പ്രാഥമിക സൗകര്യങ്ങൾക്കായുള്ള നിർമാണം പാതിവഴിയിലാണ്. ബയോടോയ്‌ലെറ്റ്‌ നിർമാണം പൂർത്തിയായില്ല. 
ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതും അനിശ്ചിതത്വത്തിലാണ്. ആദ്യഘട്ടത്തിൽ നഗരസഭയിലെ തൊഴിലാളികളെ നിയമിക്കാമെന്ന തീരുമാനത്തിൽ തൊഴിലാളികളും കൗൺസിലർമാരും പ്രതിഷേധമുയർത്തിയിരുന്നു.
മാലിന്യ സംസ്‌കരണത്തിന്‌ ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും തൊഴിലാളികൾക്കുമുള്ള വിശ്രമമുറികളും സജ്ജമല്ല. 
ആരോഗ്യവകുപ്പും കലക്ടറുടെ നേതൃത്വത്തിലുള്ള ഡിസാസ്‌റ്റർ മാനേജ്മെൻ്റ്റ് ടീമും പരിശോധന നടത്തി അംഗീകാരം ലഭിക്കുന്നതിന് മുമ്പ്‌ ഉദ്ഘാടനം നടത്താൻ തീരുമാനിക്കുകയായിരുന്നു. സെന്ററിൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും  എൽഡിഎഫ് പാർലമെന്ററി പാർടിയോഗം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top