19 October Saturday

വിദ്യാർഥിയെ വെട്ടിയത‌് സഹോദരൻ കഞ്ചാവ് ലോബിയെ ഒറ്റിയതിന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
കായംകുളം
ക‌ൃഷ‌്ണപുരത്ത് അമ്മയുടെ മുന്നിലിട്ട്   വിദ്യാർഥിയെ വെട്ടിയ സംഭവത്തിന‌്  പിന്നിൽ കഞ്ചാവ് ലോബി. സഹോദരൻ കഞ്ചാവ് മാഫിയാ സംഘത്തെ പൊലീസിന് ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യമാണ് പ്രകോപനമായതെന്ന‌് പൊലീസ് പറഞ്ഞു. ക‌ൃഷ‌്ണപുരം ഞക്കനാൽ സ്വദേശിയായ പതിനേഴുകാരനാണ് ചൊവ്വാഴ‌്ച രാത്രി വെട്ടേറ്റത്. സഹോദരനെ അന്വേഷിച്ച് എത്തിയ സംഘമാണ് അക്രമം നടത്തിയത്. അക്രമികൾ ഗുണ്ടാ സംഘമാണെന്നും പൊലീസ് പറയുന്നു. 
  ആദ്യം സംഘം എത്തിയപ്പോൾ ഇയാൾ വീട്ടിലില്ലായിരുന്നു. മടങ്ങിപ്പോയവർ വീണ്ടും എത്തിയപ്പോഴാണ‌് വടിവാൾകൊണ്ട‌് വെട്ടിയത‌്. കൈകൾക്കും കാലിനുമായി നാല് വെട്ടേറ്റു. വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. യുവാവ് ആലപ്പുഴ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കായുള്ള അന്വേഷണം  ഊർജിതമാക്കി.
പ്രധാന വാർത്തകൾ
 Top