02 October Monday
ഇലക്‍ട്രിക് ചക്രക്കസേരയെത്തും

അജയകുമാറിനും മനോജ്കുമാറിനും മന്ത്രിയുടെ ഉറപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

അജയകുമാറും മനോജ് കുമാറും

മാവേലിക്കര
അജയ കുമാറിനും മനോജ് കുമാറിനും ഇലക്ട്രിക് ചക്രക്കസേര നൽകുമെന്ന് അദാലത്തിൽ മന്ത്രി സജി ചെറിയാന്റെ ഉറപ്പ്. ചെട്ടികുളങ്ങര ഈരേഴ വടക്ക് തറയിൽ വീട്ടിൽ അജയകുമാറും ചുനക്കര വടക്ക് ശിവശൈലത്തിൽ വിജയകുമാറും അംഗപരിമിതരാണ്. അപകടങ്ങളിൽ പരിക്കേറ്റ ഇരുവരും 20 വർഷങ്ങളായി ചക്രക്കസേരയിലാണ് ജീവിതം തളളി നീക്കുന്നത്. ഉച്ചയൂണിനായി മന്ത്രി പുറത്തിറങ്ങിയപ്പോഴാണ് ഇരുവരും അപേക്ഷയുമായി പുറത്ത് കാത്തു നിൽക്കുന്നത് കണ്ടത്. ഉടൻ മന്ത്രി ഇരുവരുടെയും അടുത്തെത്തി ആവശ്യം ശ്രദ്ധയോടെ കേട്ടു. ഇരുവർക്കും ഇലക്ട്രിക് ചക്രക്കസേര നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top