21 July Sunday

ആറ് വരിപാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
കായംകുളം
ദേശീയപാത ആറ് വരിപാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം. നഗരസഭ പരിധിയിൽ ദേശീയ പാത വഴി ആലപ്പുഴ ഭാഗത്ത് നിന്നും കായംകുളം പുനലൂർ റോഡിൽ പ്രവേശിക്കേണ്ട കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ദേശീയ പാതയിൽ കലാലയം ജങ്‌ഷനിൽ നിന്നും തിരിഞ്ഞ് എം കെ ഹേമചന്ദ്രൻ റോഡുവഴി പുതിയിടം ക്ഷേത്രത്തിന് മുന്നിലൂടെ കെ പി റോഡിൽ പ്രവേശിക്കണം.
ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ജിഡിഎം ജങ്‌ഷനിൽ നിന്ന് തിരിഞ്ഞ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ജങ്‌ഷനിൽ എത്തി കെ പി റോഡിൽ പ്രവേശിക്കണം. ഗതാഗത നിയന്ത്രണം  അഞ്ച് മുതൽ പ്രാബല്യത്തിൽ വരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top