15 May Saturday

സമ്പര്‍ക്ക 
ശതമാനം 99

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

  ആലപ്പുഴ

ജില്ലയിലെ കോവിഡ് പ്രതിദിന രോ​ഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്‌ച 1994 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി അഞ്ച് ദിവസത്തിന്‌ പ്രതിദിന രോ​ഗികളുടെ എണ്ണം രണ്ടായിരത്തിൽ കുറഞ്ഞെങ്കിലും ആശ്വസിക്കാറായിട്ടില്ല. 2235, 2043, 2224, 2536, 2442  എന്നിങ്ങനെയാണ്‌ കഴിഞ്ഞ ദിവസങ്ങളിലെ രോ​ഗികളുടെ എണ്ണം. തിങ്കളാഴ്‌ചത്തെ രോ​ഗികളിൽ രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. 1989 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആകെ രോ​ഗികളുടെ 99.7 ശതമാനമാണ് സമ്പർക്ക വ്യാപനത്തോത്. പ്രതിദിന സമ്പർക്ക വ്യാപനം 99 ശതമാനത്തിൽ തുടരുന്നു. രോ​ഗികളുടെ 37 ശതമാനം മാത്രമാണ് രോ​ഗമുക്തർ. 746 പേരുടെ പരിശോധനാഫലമാണ് നെ​ഗറ്റീവായത്. 
ആകെ രോഗികളുടെ എണ്ണം 1,13,004 ആയി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 1,06,816 ആയി. ഇത്‌ തുടർച്ചയായി 14ാം ദിനമാണ് രോഗികൾ ആയിരത്തിലേറെയാകുന്നത്. ആകെ 92,402 പേർ രോഗമുക്തരായി. 20,763 പേർ ചികിത്സയിലുണ്ട്. 
 ന​ഗരസഭകളില്‍ രോ​ഗവ്യാപനം കുറവില്ലാതെ തുടരുകയാണ്. ആലപ്പുഴയില്‍ മാത്രം 240 പേര്‍ക്കാണ്‌ തിങ്കളാഴ്‌ച കോവിഡ് സ്ഥിരീകരിച്ചത്. ചേർത്തല - –-29, ചെങ്ങന്നൂർ - –-34, കായംകുളം -–- 68, മാവേലിക്കര - –-40, ഹരിപ്പാട് -–- 32 എന്നിങ്ങനെയാണ് മറ്റ് ന​ഗരസഭകളിലെ രോ​ഗികളുടെ എണ്ണം. പഞ്ചായത്തുകളില്‍ പെരുമ്പളത്താണ് രോ​ഗികള്‍ കൂടുതല്‍–- 73. ഭരണിക്കാവ് –-72, പാണാവള്ളി - –-70, കൃഷ്‌ണപുരം, നൂറനാട് –--60 വീതം, പാലമേൽ - –-59, തെക്കേക്കര -–- 57, കണ്ടല്ലൂർ, എഴുപുന്ന - –-55 വീതം, പുന്നപ്ര നോർത്ത് -–- 50, കാർത്തികപ്പള്ളി - –-49, രാമങ്കരി- –- 48, ചെന്നിത്തല, ചെട്ടികുളങ്ങര - –-40 വീതം, ചുനക്കര - –-35, തുറവൂർ- –-31, കരുവാറ്റ -–- 30, ആര്യാട് - –-29, കടക്കരപ്പള്ളി -–-28, പത്തിയൂർ -–-26, തണ്ണീർമുക്കം, താമരക്കുളം –-24 വീതം, വയലാർ –-23, ആല, തഴക്കര, ചേർത്തല സൗത്ത് -–-22, കുത്തിയതോട്, മാരാരിക്കുളം സൗത്ത് -–- 21.
 

ഇന്നുമുതല്‍ ഞായര്‍വരെ നിയന്ത്രണം; വീടുകളിൽ തുടരുക

ആലപ്പുഴ
കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ നിയന്ത്രണം കടുപ്പിച്ച്‌ അധികൃതർ.  ചൊവ്വാഴ്‌ച മുതൽ ഞായറാഴ്‌ച വരെയാണ്‌ നിയന്ത്രണം കടുപ്പിക്കുന്നത്‌. അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാനോ കൂട്ടംകൂടാനോ അനുവദിക്കില്ല. രേഖകൾ കൈയിൽ കരുതി അത്യാവശ്യ യാത്രകളാകാം. ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. രണ്ട് മാസ്‌ക് ധരിക്കണം. കുടുംബാംഗമല്ലെങ്കിൽ ഒരാൾക്ക് മാത്രമാണ് അനുമതി.  
 ദീർഘദൂര ബസ് സർവീസിനും ട്രെയിനും തടസമില്ല. ആശുപത്രി, ബസ്, റെയിൽവേ സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ, ടാക്‌സി, ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങൾ എന്നിവ പൊലീസ് പരിശോധിക്കും. ഓക്‌സിജൻ സിലിണ്ടർ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിൽ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസിൽ സ്‌റ്റിക്കർ പതിക്കണം. 
പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. കച്ചവടക്കാർ രണ്ടുമീറ്റർ അകലം പാലിച്ച് രണ്ട് മാസ്‌ക്കുകളും  കൈയുറയും ധരിക്കണം. ഹോട്ടലുകൾക്കും റസ്‌റ്റോറന്റുകൾക്കും ഹോം ഡെലിവറി മാത്രം. തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ തുറക്കരുത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top