15 May Saturday

സംസ്‌കാരം ഏറ്റെടുത്ത്‌ ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കോവിഡ് ബാധിച്ച് മരിച്ച വ-ൃദ്ധയുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകര്‍ സംസ്‍കരിക്കുന്നു

ആലപ്പുഴ
കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം ഏറ്റെടുത്ത് ഡിവൈഎഫ്ഐ. ആലപ്പുഴ എഎൻ പുരം വാർഡിൽ കോവിഡ് ബാധിച്ച്‌  വീട്ടിൽ ചികിത്സയിലിരിക്കെ മരിച്ച 90 വയസുള്ളയാളെയാണ് ഡിവൈഎഫ്ഐ ആലപ്പുഴ സൗത്ത് ബ്ലോക്ക്‌ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കരിച്ചത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക്‌ സെക്രട്ടറിയുമായ പി കെ ഫൈസൽ, യൂത്ത് ബ്രിഗേഡ് ബ്ലോക്ക് ഭാരവാഹി നിതിൽ സതീശൻ, കമ്മിറ്റി അംഗങ്ങളായ ശിവശങ്കർ,  ജാക്‌സൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കോവിഡ് ബാധിച്ച് മരിച്ച പാവുക്കര ഇടത്തയിൽ ജാനമ്മയുടെ മൃതദേഹവും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് സംസ്‍കരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാവുക്കര പുലയർ ശ്‌മശാനത്തിലാണ്‌ സംസ്‌കാരം നടത്തിയത്‌. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ കെബിൻ കെന്നഡി, മേഖലാ ട്രഷറർ സുജീഷ്, ജോയിന്റ് സെക്രട്ടറി ശ്രീജിഷ്, കമ്മിറ്റി അംഗം ഗോകുൽ എന്നിവർ ചേർന്നാണ് മൃതദേഹം സംസ്‌കരിച്ചത്.
കാവാലം 3-ാം വാർഡിൽ പുത്തൻപറമ്പ് വീട്ടിൽ പെണ്ണമ്മ (78) യുടെ മൃതദേഹവും ഡിവൈഎഫ്ഐയുടെ സഹായത്തോടെയാണ് സംസ്‍കരിച്ചത്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അനന്തു പി എൻ, പ്രസിഡന്റ് ബ്രിജിത്ത് സോമൻ, ജോയിന്റ് സെക്രട്ടറി അക്ഷയ്കുമാർ, വിഷ്‌ണു എന്നിവുടെ നേതൃത്വത്തിലാണ് സംസ്‌കാരം നടത്തിയത്. 
കാവാലം പഞ്ചായത്ത്‌ പ്രസിഡന്റ് പി ജെ ജോഷി, ലോക്കൽ സെക്രട്ടറി ടി പി പ്രസന്നൻ, കുന്നുമ്മ സെക്രട്ടറി ഡി വിനോദ്, കെ പി ഷാജി, തച്ചി ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം ലൈലയുടെ അമ്മയാണ്‌. മരുമകൻ: അനിയപ്പൻ (സിപിഐ എം നടുഭാഗം ലോക്കൽ സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top