ആലപ്പുഴ
എൻഡിഎയിലെ രണ്ടാം കക്ഷിയായ ബിഡിജെഎസിന്റെ കേന്ദ്രമായ ജില്ലയിൽ കെ സുരേന്ദ്രന്റെ ജാഥ ബഹിഷ്കരിച്ച് തുഷാർ വെള്ളാപ്പള്ളി. എ ക്ലാസ് മണ്ഡലമായി എൻഡിഎ കാണുന്ന ചെങ്ങന്നൂരിലായിരുന്നു സമാപനം. സമാപനസമ്മേളനത്തിലടക്കം ഒറ്റ കേന്ദ്രത്തിലും ബിഡിജെഎസ് പ്രതിനിധികൾ എത്തിയില്ല.
കെ സുരേന്ദ്രൻ തൻപ്രമാണിത്തം കാണിക്കാനാണ് മുന്നണി ജാഥയ്ക്ക് പകരം ഒറ്റയ്ക്ക് ജാഥ നടത്തുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. ചെങ്ങന്നൂർ, കുട്ടനാട് , അരൂർ, ചേർത്തല, കായംകുളം മണ്ഡലങ്ങൾ എന്ന ആവശ്യത്തിലും ബിഡിജെഎസ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ അരൂരിൽ ബിജെപി പിടിമുറുക്കുന്നുണ്ട്.
കഴിഞ്ഞ തവണ 27,753 വോട്ട് കിട്ടിയ സീറ്റ് വിട്ടുനൽകില്ലെന്ന് തുഷാർ വെള്ളാപ്പള്ളി നിലപാട് എടുത്തുകഴിഞ്ഞു. കുട്ടനാട്ടിൽ മത്സരിച്ച സുഭാഷ് വാസു തുഷാറിനെ തള്ളിപ്പറഞ്ഞ് വേറെ പാർടിയുണ്ടാക്കി. രണ്ടുവട്ടം പിളർന്ന ബിഡിജെഎസിന് നാല് സീറ്റ് നൽകില്ലെന്ന നിലപാടിലാണ് ബിജെപി. തുഷാർ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കുട്ടനാടാണ് മനസിൽ.
തുഷാറിന് പാർടിയിൽത്തന്നെ എതിർപ്പ് കൂടുതലുള്ള ജില്ല ആലപ്പുഴയാണ് താനും. ബിജെപി സംസ്ഥാന നേതാക്കൾക്കായി ചെങ്ങന്നൂർ നീക്കിവയ്ക്കുന്നതിലും ബിജെപിയിൽ അമർഷമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..