20 April Tuesday

അറിയുമോ അരൂരിനെ

ജോബിൻസ്‌ ഐസക്‌Updated: Thursday Mar 4, 2021

അരൂര്

ആലപ്പുഴയുടെ വിപ്ലവമണ്ണിൽ ഇടതുപക്ഷം ഹ‌ൃദയം കൊണ്ടെഴുതിയ‌ കവിതയാണ്‌ അരൂർ. 1957 മുതൽ 2016 വരെയുള്ള 15 തെരഞ്ഞെടുപ്പുകളിൽ പത്തിലും അരൂരിന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 10 പഞ്ചായത്തിൽ ഏഴിലും എൽഡിഎഫാണ്‌ ഭരണത്തിൽ.പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി, പള്ളിപ്പുറം, കുത്തിയതോട്‌, എഴുപുന്ന, അരൂർ എന്നിവ‌. അരൂക്കുറ്റിയും തുറവൂരും യുഡിഎഫും കോടംതുരുത്തിൽ‌ ബിജെപിയുമാണ്‌ ഭരണത്തിൽ.  അരൂർ കൊച്ചിയുടെ ഉപഗ്രഹനഗരമായി വളർന്നത്‌ എൽഡിഎഫ്‌ ഭരണം നൽകിയ ചിറകിലാണ്‌. മത്സ്യം, കയർ മേഖലയെ പരിരക്ഷിച്ച ഇടതുപക്ഷ സർക്കാരുകൾ ജനങ്ങൾക്ക്‌ താങ്ങായി. നിർമാണം തുടങ്ങിയ തുറവൂർ– പമ്പ- പാത പ്രതീക്ഷയാണ്‌. വ്യവസായശാലകൾ, റോഡ്– തീരദേശ റെയിൽവേ സൗകര്യങ്ങളൊക്കെയും എൽഡിഎഫിന്റെ വികസന നേട്ടങ്ങൾ. പെരുമ്പളം ദ്വീപിലേക്ക് ‌പാലം നിർമാണത്തിനും സർക്കാർ തുടക്കമിട്ടു.  എരമല്ലൂർ - കാക്കത്തുരുത്ത് പാലം, വയലാർ പള്ളിപ്പുറം ഇൻഫോപാർക്ക്,  അരൂർ കെൽട്രോൺ ഫെറി–- കുമ്പളങ്ങി പാലങ്ങളും ഭാവിയുടെ ഉറപ്പ്‌.  കിഫ്ബി നൽകിയ 51 കോടി ഉപയോഗിച്ച് ട്രോമാകെയർ സംവിധാനത്തോടെ പുതിയ കെട്ടിടം ഉയരുന്നതോടെ ജില്ലയിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രികളിൽ ഒന്നായി മാറും തുറവൂർ ആശുപത്രി.1957ലും 60ലും അരൂരിൽ കോൺഗ്രസിന്റെ പി എസ്‌ കാർത്തികേയനാണ്‌ വിജയിച്ചത്‌.  ഗൗരിയമ്മ എത്തിയതോടെ 1965ൽ ചെങ്കൊടി പാറി. 1967, 1970 വർഷങ്ങളിലും വിജയം ആവർത്തിച്ചു.1977ൽ സിപിഐയുടെ പി എസ്‌ ശ്രീനിവാസൻ ജയിച്ചു. 1980ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗരിയമ്മ ജയിച്ചു. 1982, 1987, 1991 വർഷങ്ങളിൽ വിജയം ആവർത്തിച്ചു. 1996ലും 2001ലും ജെഎസ്എസ് പ്രതിനിധിയായി യുഡിഎഫ് ചേരിയിൽനിന്ന് വിജയിച്ചു.   2006ൽ വീണ്ടും മത്സരത്തിനിറങ്ങിയ ഗൗരിയമ്മ സിപിഐ എമ്മിലെ എ എം ആരിഫിനോട് തോറ്റു.2011ലും  2016ലും ആരിഫ് ജയം ആവർത്തിച്ച് ഹാട്രിക് നേടി. 2019ൽ ആരിഫ് ലോക് സഭയിലേക്ക്  വിജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരിഫിനോടു പരാജപ്പെട്ട കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാൻ  നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ബിജെപി സഹായം തുണയായി. 2,079 വോട്ടിന്‌ വിജയിച്ചു. 2016ൽ 27,753 വോട്ടു നേടിയ എൻഡിഎ  ഉപതെരഞ്ഞെടുപ്പിൽ 16,289 വോട്ടുമാത്രമാണ്‌ നേടിയത്‌. എന്നാൽ തുടർ ഭരണത്തിനായി ഇടതുപക്ഷം പോരിനിറങ്ങുമ്പോൾ അരൂരിന്‌ മറ്റൊന്നും ചിന്തിക്കാനുണ്ടാവില്ല.   

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top