16 April Friday

കയർ വർക്കേഴ്സ് യൂണിയൻ ജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കേഴ്സ് യൂണിയൻ വാഹനജാഥ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ 
ഉദ്ഘാടനംചെയ്യുന്നു

കായംകുളം 
കയർ വ്യവസായത്തെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ‌ നടപ്പാക്കിയ തൊഴിലാളി സംരക്ഷണ പ്രവർത്തനങ്ങൾ വിശദീകരിച്ച്‌ കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വാഹനജാഥ പര്യടനം ആരംഭിച്ചു. 
കയർ സെന്റർ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ടി കെ ദേവകുമാർ ക്യാപ്റ്റനായ ജാഥ കായംകുളം ചിറക്കുളങ്ങരയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. എസ് ശിവപ്രസാദ് അധ്യക്ഷനായി. പാർടി ജില്ലാ സെക്രട്ടറിയറ്റംഗം എം എ അലിയാർ, സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ബി അബിൻഷാ, കെ കരുണാകരൻ, എം പുഷ്‌കരൻ, കെ പത്മാക്ഷൻ എന്നിവർ സംസാരിച്ചു. ജാഥ വ്യാഴാഴ്‌ച സമാപിക്കും. വൈകിട്ട്‌ സമാപനസമ്മേളനം കുമാരപുരത്ത് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top