14 April Wednesday

ഈ പ്രസിഡന്റ്‌ ജനങ്ങളെ 
തേയ്‌ക്കില്ല !

സ്വന്തം ലേഖകൻUpdated: Thursday Mar 4, 2021

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് മേസ്‍തരി ജോലിയില്‍

അമ്പലപ്പുഴ
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  എസ് ഹാരിസ്‌ വീട് ‌വൃത്തിയായി തേക്കും. പക്ഷേ ജനങ്ങളെ തേയ്‌ക്കില്ലെന്ന്‌ ഉറപ്പാണ്‌. ഉപജീവനത്തിനായി മേസ്‌തിരിപ്പണിയെടുക്കുമ്പോഴും നാട്ടുകാർ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഒരിഞ്ച്‌ വിട്ടുവീഴ്‌ച ചെയ്യാൻ ഹാരിസ്‌ ഒരുക്കമല്ല. 
കഴിഞ്ഞ അഞ്ചുവർഷം ഹാരിസ് പഞ്ചായത്തംഗമായിരുന്നു. ഈ ഘട്ടത്തിലും മേസ്‌തിരിപ്പണി ഉപേക്ഷിച്ചിരുന്നില്ല.  20 വർഷത്തിലധികമായി മേസ്‌തിരി ജോലി ചെയ്യുന്ന ഹാരിസ് സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമാണ്. ഏഴാം വാർഡിൽ നിന്ന് 107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ  ജനപ്രതിനിധിയായത്. 
ലൈഫ് ഭവനപദ്ധതിയിൽ വീടു ലഭിച്ച നീർക്കുന്നം ചേക്കോട്ടു മഠത്തിൽ ഷാജിക്ക് ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ച വീടിന്റെ പണിയാണ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 25 ഓളം പേർക്കും ഹാരിസ് നിത്യേന ജോലിയും നൽകുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top