16 April Friday
മാലിക്കടവ് തോട് വീണ്ടെടുത്തു

പായലേ വിട, പോളയേ വിട...

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

വീണ്ടെടുത്ത മാലിക്കടവ് തോട്

ഹരിപ്പാട്
പായലും പോളയും നിറഞ്ഞ്‌ ശ്വാസംമുട്ടിക്കിടന്ന മാലിക്കടവ് തോട് ഒരു ദശകത്തിനുശേഷം ജീവവായു ശ്വസിച്ചു. ഹരിത കേരള മിഷന്റെ  ‘ഇനി - ഞാൻ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി ജനകീയ ശുചീകരണത്തിലൂടെയാണ്‌ തോടിന്‌ പുതുജീവൻ. 10 വർഷമായി തോട്ടിലൂടെയുള്ള ഗതാഗതം നിലച്ചതോടെ ചേക്കാമായിക്കേരി, നക്രാക്കാ തായങ്കരി, വഴുതാനം തെക്ക്, പടിഞ്ഞാറ്,  വഴുതാനം വടക്ക് പടിഞ്ഞാറ് പാടശേഖരങ്ങളിലെ കർഷകരും ദുരതത്തിലായിരുന്നു.
  നെല്ലും വിത്തും  വളവുമടക്കമുള്ളവ കിലോമീറ്ററോളം ദൂരം തലച്ചുമടായി കൊണ്ടുവന്നാണ്‌ ഇവർ വാഹനത്തിൽ കയറ്റിയരുന്നത്‌. നേരത്തെ വള്ളത്തിലെത്തിക്കാൻ പറ്റുമായിരുന്നു.  
 തൊഴിലുറപ്പ് പദ്ധതിയിൽ 250 മീറ്റർ നീളത്തിലാണ്‌  പായലും മറ്റ് മാലിന്യങ്ങളും നീക്കംചെയ്‌തത്‌. മുനിസിപ്പൽ ചെയർമാൻ കെ എം രാജു ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.   കൗൺസിലർ എസ് ക‌ൃഷ്‌ണകുമാർ  കർഷകരെയും  തൊഴിലാളികളെയും  അണിചേർത്തതോടെ മാലിതോട്‌ വീണ്ടെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top