16 April Friday

"നേരറിവുകൾ’ കലാജാഥ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

മാന്നാറിൽ നടന്ന "നേരറിവുകൾ " കലാജാഥ പര്യടനം

മാന്നാർ
"നേരറിവുകൾ‘ കേരള എൻജിഒ യൂണിയൻ കലാജാഥ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ഏരിയകളിൽ പര്യടനം പൂർത്തിയാക്കി. 
കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടവും ക്ഷേമപ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ ഭരണപരാജയം മറക്കാൻ ജാതിയുടെയും വെറുപ്പിന്റെ രാഷ്‌ട്രീയം ഉപയോഗിക്കുന്നതിനെയും തുറന്നുകാണിക്കുന്നതാണ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ "നേരറിവുകൾ ’ കലാജാഥ.  മാന്നാർ സ്‌റ്റോർ ജങ്ഷനിൽ നിന്നാരംഭിച്ച കലാജാഥ ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷൻ, മാവേലിക്ക ടൗൺ, ചാരുംമൂട് ജങ്ഷൻ എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കരീലകുളങ്ങര ജങ്ഷനിൽ സമാപിച്ചു.
മാവേലിക്കര മണ്ഡലത്തിൽ സിവിൽ സ്‌റ്റേഷന്‌ മുന്നിലും ചാരുംമൂട് ജങ്ഷനിലും കലാവതരണം നടന്നു. രണ്ട്‌ കേന്ദ്രങ്ങളിലും നേരിന്റെ നേര് എന്ന നാടകവും ഇന്ത്യ -2021 എന്ന സംഗീത ശിൽപ്പവും അവതരിപ്പിച്ചു. 
സുരേഷ് ബാബു ശ്രീസ്ഥ, അജയകുമാർ അന്നശേരി, രാധാക‌ൃഷ്‌ണൻ പേരാമ്പ്ര എന്നിവർ രചനയും മനോജ് നാരായണൻ, ജോബ് മഠത്തിൽ എന്നിവർ സംവിധാനവും നിർവഹിച്ചതാണ്‌ കലാജാഥ. പി സി ശ്രീകുമാർ, എ എ ബഷീർ, എസ് രഞ്‌ജിത്ത്, പി സജിത്ത് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top