Deshabhimani

തകഴി ഏരിയ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 01:58 AM | 0 min read

സ്വന്തം ലേഖകൻ

തകഴി
സിപിഐ എം തകഴി ഏരിയ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ പൊതുസമ്മേളന നഗറിൽ(സീതാറാം യെച്ചൂരി നഗർ) ചെങ്കൊടി ഉയർന്നു. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. എ കെ ഉത്തമൻ നഗറിൽ (മങ്കൊമ്പ് പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യും. 
    പതാക, കൊടിമര ജാഥകൾ തിങ്കൾ വൈകിട്ട് പൊതുസമ്മേളന നഗരിയിലെത്തി. എസ് സുധിമോൻ ക്യാപ്റ്റനായ പതാകജാഥ കൈനകരിയിലെ സഹദേവന്റെ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം സി കെ സദാശിവൻ ഉദ്ഘാടനംചെയ്തു. എ ഡി കുഞ്ഞച്ചൻ ക്യാപ്റ്റനായ കൊടിമര ജാഥ നെടുമുടിയിലെ നാണപ്പൻ, ഗോപി രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ കെ ഷാജു ഉദ്ഘാടനംചെയ്തു. ഏരിയയിലെ മുഴുവൻ രക്തസാക്ഷി മണ്ഡപങ്ങളിലുമെത്തി ജാഥകൾ പുഷ്പാർച്ചന നടത്തി. പതാകയും കൊടിമരവും സ്വാഗതസംഘം കൺവീനർ കെ ജി അരുൺകുമാർ ഏറ്റുവാങ്ങി. ചെയർമാൻ കെ എസ് അനിൽകുമാർ പതാക ഉയർത്തി. 
   ചൊവ്വാഴ്‌ച രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഏരിയ സെക്രട്ടറി കെ എസ്‌ അനിൽകുമാർ റിപ്പോർട്ട്‌ അവതരിപ്പിക്കും. ഉച്ചയ്‌ക്കുശേഷം ചർച്ച ആരംഭിക്കും.  ലോക്കൽ സമ്മേളനങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത 100 പ്രതിനിധികളും 18 ഏരിയ കമ്മിറ്റിയംഗങ്ങളുമടക്കം 118പേർ പങ്കെടുക്കും. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, എച്ച് സലാം എംഎൽഎ, എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി കെ സദാശിവൻ, കെ കെ ഷാജു എന്നിവർ പങ്കെടുക്കും. ബുധനാഴ്‌ച സമ്മേളനം തുടരും. മറുപടിക്കുശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. 
  വ്യാഴം വൈകിട്ട് നാലിന്‌  നെടുമുടി ബോട്ടുജെട്ടിയിൽനിന്ന്‌ പ്രകടനവും ചുവപ്പുസേനാ മാർച്ചും ആരംഭിക്കും. മങ്കൊമ്പിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. പി കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും.


deshabhimani section

Related News

0 comments
Sort by

Home