01 February Wednesday

ചെത്തുതൊഴിലാളി പ്രചാരണ ജാഥ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
ആലപ്പുഴ
മയക്കുമരുന്നിനും വ്യാജമദ്യത്തിനുമെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ സിഐടിയു പ്രചാരണ വാഹനജാഥ നടത്തും. ശനി പകൽ 10.30ന് അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ സിഐടിയു ജില്ല പ്രസിഡന്റ് എച്ച് സലാം എംഎൽഎ ജാഥ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ക്യാപ്റ്റനായ ജാഥ പകൽ 11.30ന് പറവൂർ ജങ്ഷൻ, 12.30ന് ചെട്ടികാട് പമ്പ് ഹൗസ്, മൂന്നിന് ലെപ്രസി ജങ്ഷൻ, നാലിന് കാവുങ്കൽ ജങ്ഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് അഞ്ചിന് ആര്യാട് സാംസ്‌കാരിക നിലയത്തിന് സമീപം സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളിൽ "തീക്കടൽ കടന്ന ശലഭങ്ങൾ’ എന്ന നാടകവും അവതരിപ്പിക്കും.
സമാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജാഥ വിജയിപ്പിക്കണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എ വി അനിരുദ്ധൻ അഭ്യർഥിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top