06 December Friday

ഹരിത സന്ദേശവുമായി സൈക്ലത്തോണ്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

കയര്‍ കേരള 2019ന്റെ പ്രചാരണാര്‍ഥം ചേര്‍ത്തലയില്‍നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ സൈക്ലത്തോൺ ഇ എം എസ് സ്‌റ്റേഡിയത്തില്‍ എത്തിയപ്പോള്‍. ചലച്ചിത്ര താരങ്ങളായ മെറിന്‍ ഫിലിപ്പ്, സിത്താര വിജയന്‍ എന്നിവര്‍ മുന്‍നിരയില്‍

ആലപ്പുഴ 
കയർ കേരള 2019ന്റെ ഹരിതസന്ദേശം പ്രചരിപ്പിക്കാൻ ചേർത്തലയിൽനിന്ന് ആലപ്പുഴയിലേക്ക് സൈക്ലത്തോൺ സംഘടിപ്പിച്ചു. ചലച്ചിത്രതാരങ്ങളായ മെറിൻ ഫിലിപ്പ്, സിത്താര വിജയൻ എന്നിവർ ചേർന്ന് ചേർത്തല പോളിടെക്‌നിക്കിൽ ഉദ്ഘാടനം ചെയ്‌തു. ആലപ്പി ബൈക്കേഴ്സ് ക്ലബ്‌, കായംകുളം ഫ്രീ വീലേഴ്സ് സൈക്ലിങ് ക്ലബ്‌, ആലപ്പി സൈക്ലിങ്‌ ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ നൂറിലേറെ പേർ സൈക്ലത്തോണിൽ പങ്കെടുത്തു. 
 ആലപ്പുഴ ടൗൺ ചുറ്റി ഇ എം എസ് സ്‌റ്റേഡിയത്തിൽ സൈക്ലത്തോൺ സമാപിച്ചു. സമാപന സമ്മേളനം കയർ കേരള സംഘാടകസമിതി വർക്കിങ്‌ ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്‌തു.
പ്രധാന വാർത്തകൾ
 Top