15 October Tuesday

ട്രെയിൻതട്ടി മരിച്ച മത്സ്യത്തൊഴിലാളിയുടെ 
ആശ്രിതർക്ക്‌ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ട്രെയിൻതട്ടി മരിച്ച തൈക്കാട്ടുശേരി ഭജനവെളി സുമയുടെ ആശ്രിതർക്ക്‌ മത്സ്യഫെഡ് ഡയറക്‌ടർ ബോർഡ് 
എക്‌സിക്യൂട്ടീവംഗം പി എസ് ബാബു സഹായധനം കൈമാറുന്നു

ചേർത്തല
ട്രെയിൻതട്ടി മരിച്ച സ്‌ത്രീയുടെ ആശ്രിതർക്ക്‌ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡ്‌ ഇൻഷുറൻസ്‌ ലഭ്യമാക്കി. തൈക്കാട്ടുശേരി ഭജനവെളി സുമയുടെ ആശ്രിതർക്കാണ്‌ സഹായം നൽകിയത്‌. ഭർത്താവ് സുധീഷിന്റെ അപേക്ഷയിലാണ്‌ 10 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം നൽകിയത്‌. മകന്റെ വിദ്യാഭ്യാസത്തിന് 5000 രൂപയും മരണാനന്തര ചടങ്ങിന്‌ 2500 രൂപയും കൈമാറി. മത്സ്യഫെഡ് ഡയറക്‌ടർ ബോർഡ് എക്‌സിക്യൂട്ടീവംഗം പി എസ് ബാബുവിൽനിന്ന്‌ സുധീഷും മകൻ അക്ഷയും ചെക്ക്‌ ഏറ്റുവാങ്ങി. 
പഞ്ചായത്തംഗം ഡി വിശ്വംഭരൻ അധ്യക്ഷനായി. ക്ഷേമനിധി ബോർഡ് മുഹമ്മ മത്സ്യഭവൻ ഓഫീസർ പി എം ബിനോയ് റിപ്പോർട്ട് അവതരിപ്പിച്ചു. എൻ നവീൻ, വി വി സനൽകുമാർ, കെ പി ഷിബു എന്നിവർ പങ്കെടുത്തു. സംഘം പ്രസിഡന്റ് കെ എൻ സദാനന്ദൻ സ്വാഗതവും ആശ നന്ദിയും പറഞ്ഞു. 2023ൽ ചന്തിരൂരിലാണ്‌ സുമ മരണപ്പെട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top