13 October Sunday

യാത്രയയപ്പ് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ചെങ്ങന്നൂർ ഡിസ്ട്രിക്‌ട്‌ സ്‌കൂൾ എംപ്ലോയീസ് സഹകരണസംഘം സംഘടിപ്പിച്ച യാത്രയയപ്പ്‌ സമ്മേളനം 
താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. എം ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
ചെങ്ങന്നൂർ ഡിസ്ട്രിക്‌ട്‌ സ്‌കൂൾ എംപ്ലോയീസ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൻ സംഘത്തിൽനിന്ന്‌ വിരമിച്ച അംഗങ്ങൾക്കും ജോലിയിൽനിന്ന്‌ പിരിയുന്ന ബോർഡ് അംഗങ്ങളായ എം കെ മനോജ്, രമാദേവി എന്നിവർക്കും നൽകിയ യാത്രയയപ്പ് സമ്മേളനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. 
ബോർഡ് പ്രസിഡന്റ്‌ ജോസഫ് മാത്യു അധ്യക്ഷനായി. വിരമിച്ച ബോർഡ് പ്രസിഡന്റ് ജി കൃഷ്‌ണകുമാർ, എം കെ മനോജ്, ബൈജു, ജോൺ ജേക്കബ്, വി വിജയകുമാർ, എം എസ് അമ്പിളി, എൻ ജി  രാധേഷ്‌കുമാർ, ബി ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top