28 September Tuesday
പ്രകൃതിക്ഷോഭം

വീടുകൾ നശിച്ചവർക്കായി 
3.01 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
ആലപ്പുഴ
വിവിധ താലൂക്കുകളിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് വീടുകൾ നശിച്ച കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി സർക്കാർ 3.01 കോടി രൂപ  അനു
വദിച്ചതായി കലക്‌ടർ എ അലക്‌സാണ്ടർ അറിയിച്ചു. 
ചേർത്തല താലൂക്കിന് 36.25 ലക്ഷം രൂപയും അമ്പലപ്പുഴയ്‌ക്ക്‌ 35.52 ലക്ഷവും കുട്ടനാടിന് 34.58 ലക്ഷവും കാർത്തികപ്പള്ളിക്ക് 1.20 കോടിയും മാവേലിക്കരയ്‌ക്ക്‌ 24.55 ലക്ഷവും ചെങ്ങന്നൂരിന് 50.64 ലക്ഷവുമാണ് അനുവദിച്ചത്.
 2018–---19 മുതൽ 2020--–-21 കാലയളവുവരെ പൂർണമായും ഭാഗികമായും വീട് നശിച്ചവർക്കുള്ള ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. 
സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്നാണ് തുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top