28 September Tuesday

183 വാഹനങ്ങൾ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
ആലപ്പുഴ
ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 183 വാഹനങ്ങൾ തിങ്കളാഴ്‌ച പിടിച്ചതായി ജില്ലാ പൊലീസ് മേധാവി  ജി  ജയ്ദേവ് അറിയിച്ചു. 48  കേസ്‌ രജിസ്‌റ്റർ ചെയ്‌തു. 21 പേരെ അറസ്‌റ്റ്‌ ചെയ്‌തു. ക്വാറന്റൈൻ ലംഘിച്ചതിന് 21  പേർക്കെതിരെയും മാസ്‌ക്‌ ധരിക്കാത്തതിന് 1596 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 703 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 13,227 പേരെ താക്കീത് ചെയ്‌ത്‌വിട്ടു.   
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 188, 269 പ്രകാരവും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top