20 September Friday

കണ്ണൂർ കൈത്തറിമുതൽ കോൽഹപുരി ചെരുപ്പുവരെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന കരകൗശലമേള

ആലപ്പുഴ
ഖാദി ഷർട്ടും രാജസ്ഥാൻ ബെഡ് ഷീറ്റും ആറന്മുള കണ്ണാടിയുംമുതൽ കോൽഹപുരി ചെരുപ്പുവരെയുണ്ടിവിടെ. വൈവിധ്യവും കൗതുകവും നിറഞ്ഞ ഉൽപ്പന്നങ്ങളുമായി കൈരളി ക്രാഫ്റ്റ്‌സ് ഫെയറിന് ആലപ്പുഴ ഐശ്വര്യ കല്യാണമണ്ഡപത്തിൽ തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കൈത്തറി വസ്‌ത്രങ്ങൾ മേളയിലുണ്ട്‌. രാജസ്ഥാൻ ബെഡ്ഷീറ്റ്‌, കണ്ണൂർ കൈത്തറി, ഖാദി ഷർട്ടുകൾ, ചുരിദാർ, കുട്ടികളുടെ ഉടുപ്പ്‌, മുണ്ട്‌ തുടങ്ങിയവയുടെ വലിയശേഖരമുണ്ട്‌. കരകൗശല ഉൽപ്പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകൾ, ഈട്ടിയിലും കുമ്പിൾ തടിയിലും തീർത്ത ശിൽപം, പിച്ചളയിലും ഓടിലുമുള്ള ഗ‌ൃഹോപകരണം, പുരാതന കാലത്ത് കഥകളിഛായം സൂക്ഷിച്ചിരുന്ന നെട്ടൂർപെട്ടി, ആറന്മുള കണ്ണാടി എന്നിവ മേളയിൽ മലയാളച്ചന്തമൊരുക്കുന്നുണ്ട്. ശാന്തിനികേതൻ ബാഗ്‌, ഘോഷയാർ ലെയ്‌സ് വർക്ക്‌, കോൽഹപുരി ചെരുപ്പ്‌, മധ്യപ്രദേശിലെ ചന്ദേരി മഹേശ്വരി സാരി, മധുര സാരി, ഹൈദരാബാദ് സാരി, ജൂട്ട് തുടങ്ങിയവ മേളയ്‌ക്ക്‌ മാറ്റുകൂട്ടുന്നു. ഓടക്കുഴലടക്കമുള്ള മുളയുൽപ്പന്നങ്ങൾ, ഈറ്റയുൽപ്പന്നങ്ങൾ, തുളസിമാല തുടങ്ങിയവയുമുണ്ട്‌. 
സംസ്ഥാന കരകൗശല വികസന കോർപറേഷനും കേന്ദ്ര വസ്‌ത്രമന്ത്രാലയവും ചേർന്ന്‌ നടത്തുന്ന മേള നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനംചെയ്‌തു. വൈസ്ചെയർപേഴ്‌സൺ സി ജ്യോതിമോൾ, എറണാകുളം കൈരളി മാനേജർ എൻ ഡി അരവിന്ദാക്ഷൻ, റാണി രാമക‌ൃഷ്‌ണൻ, എൻ എൻ സജീവ് എന്നിവർ സംസാരിച്ചു. 13ന് അവസാനിക്കും.
പ്രധാന വാർത്തകൾ
 Top