21 August Wednesday

വിപ്ലവപോരാളിയുടെ സ്‌മരണ ഇരമ്പി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

പി കെ ചന്ദ്രാനന്ദൻ അനുസ‌്മരണത്തോടനുബന്ധിച്ച്‌ ആലപ്പുഴ വലിയചുടുകാട്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പുഷ്‌പചക്രം അർപ്പിക്കുന്നു

ആലപ്പുഴ
പുന്നപ്ര–-വയലാർ സമരനായകരിലൊരാളും മുതിർന്ന കമ്യൂണിസ‌്റ്റ‌് നേതാവുമായ പി കെ ചന്ദ്രാനന്ദന‌് ഓർമപ്പൂക്കൾ. അഞ്ചാം ചരമവാർഷികദിനം ജില്ലയിലെമ്പാടും വിപുലമായ പരിപാടികളോടെ ആചരിച്ചു. പി കെ സി അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ  ചൊവ്വാഴ‌്ച രാവിലെ കുടുംബാംഗങ്ങളും സിപിഐ എം നേതാക്കളും പുഷ‌്പാർച്ചന നടത്തി. 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ  ജി വേണുഗോപാൽ, അഡ്വ. കെ പ്രസാദ‌്, എം എ അലിയാർ, പി പി ചിത്തരഞ‌്ജൻ, അഡ്വ. കെ എച്ച‌് ബാബുജാൻ, മനു സി പുളിക്കൽ, അഡ്വ.  ജി ഹരിശങ്കർ, ഏരിയ സെക്രട്ടറിമാരായ അജയസുധീന്ദ്രൻ, വി ബി അശോകൻ, എ ഓമനക്കുട്ടൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എച്ച‌് സലാം, ഡി ലക്ഷ‌്മണൻ, പി കെ സിയുടെ മക്കളായ ഉഷ, ബിന്ദു, അശോകൻ, മരുമകൻ ബി വിനോദ‌്, ചെറുമക്കൾ, ബന്ധുക്കൾ, വി എം ഹരിഹരൻ  തുടങ്ങിയവർ പുഷ‌്പാർച്ചനയിൽ പങ്കെടുത്തു.
 വൈകിട്ട‌് പറവൂർ ഇ എം എസ‌് കമ്യൂണിറ്റി ഹാളിൽ അനുസ‌്മരണസമ്മേളനം സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള ഉദ‌്ഘാടനംചെയ‌്തു. പി പി ചിത്തരഞ‌്ജൻ അധ്യക്ഷനായി. കെ പ്രസാദ‌്, എം സത്യപാലൻ, മനു സി പുളിക്കൻ, കെ ആർ ഭഗീരഥൻ, അജയ സുധീന്ദ്രൻ, കെ കെ അശോകൻ, വി ബി അശോകൻ, എച്ച‌് സലാം, ജി ഉണ്ണിക‌ൃഷ‌്ണൻ എന്നിവർ സംസാരിച്ചു. ആർ നാസർ സ്വാഗതവും എ ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു. 
ഏരിയകളിലും അനുസ‌്മരണ പരിപാടികൾ സംഘടിപ്പിച്ചു. പതാക ഉയർത്തലും പുഷ‌്പാർച്ചനയും ഉണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top