16 November Saturday

ക്യാമ്പസുകൾ അഭിമന്യു സ‌്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ കായംകുളത്ത‌് നടന്ന വിദ്യാർഥിറാലി

 

ആലപ്പുഴ
അഭിമന്യുവിന്റെ രക്തസാക്ഷിത്വദിനം എസ‌്എഫ‌്ഐ വർഗീയവിരുദ്ധ ദിനമായി ആചരിച്ചു. ഏരിയ കേന്ദ്രങ്ങളിലും യൂണിറ്റുകളിലും അനുസ‌്മരണ യോഗങ്ങളും വിദ്യാർഥിറാലിയും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ കായംകുളത്ത‌് വർഗീയവിരുദ്ധ സദസും വിദ്യാർഥിറാലിയും നടത്തി. കായംകുളം കെഎസ‌്ആർടിസി ബസ് സ‌്റ്റാൻഡിൽനിന്നാരംഭിച്ച റാലി എംഎസ‌്എം കോളേജിൽ സമാപിച്ചു. വർഗീയവിരുദ്ധ സദസ‌് പി ആനന്ദ് ഉദ്ഘാടനംചെയ‌്തു. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ്‌ എ എ അക്ഷയ് അധ്യക്ഷനായി. സംസ്ഥാനകെമ്മിറ്റി അംഗം അഖിൽ ഷാജി, ഏരിയ സെക്രട്ടറി ലെനിൻ, പ്രസിഡന്റ്‌ അബിൻ, ജില്ലാ കമ്മിറ്റി അംഗം ക‌ൃഷ്‌ണേന്ദു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ്‌ യാസീൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ജിജോ നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top