14 May Friday

പാർട്ടി ഓഫീസിന് മുന്നിൽ 
ഗ്രേഡ് എസ്ഐയുടെ അതിക്രമം

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021
അരൂർ
സിപിഐ എം അരൂർ ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ കുത്തിയതോട് ഗ്രേഡ് എസ്ഐയുടെ വിളയാട്ടം. പാർടി നേതാക്കൾ ഓഫീസിലിരിക്കുമ്പോഴാണ് എസ്ഐ ജി രമേശന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയത്. കൗണ്ടിങ്‌ ഏജന്റുമാരായിപോയ  പ്രവർത്തകരുടെ ഏതാനും ഇരുചക്രവാഹനങ്ങൾ ഓഫീസിന് മുന്നിലുണ്ടായിരുന്നു. ഇവ മാറ്റണമെന്നാവശ്യപ്പെട്ട് എസ്ഐ അനാവശ്യമായി ബഹളമുണ്ടാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം അംഗീകരിച്ച് ആഹ്ലാദ പ്രകടനവും മറ്റും നടത്തുന്നില്ലെന്ന് പറഞ്ഞിട്ടും എസ്‌ഐ മര്യാദവിട്ട്‌ പെരുമാറിയെന്ന്‌ നേതാക്കൾ പറഞ്ഞു. 
 പ്രചാരണം അവസാനിച്ച ദിവസവും മനപൂർവം പ്രകോപനം സൃഷ്‌ടിക്കാൻ ഈ ഉദ്യോഗസ്ഥൻ ശ്രമിച്ചു. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം അരൂർ മണ്ഡലം സെക്രട്ടറി സി ബി ചന്ദ്രബാബു ഡിജിപിക്കടക്കം പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top