16 April Friday

എഴുത്തിന്റെ വൻകര ഹൃദയപക്ഷത്തിന്റെയും

കെ എസ് ഗിരീഷ്Updated: Wednesday Mar 3, 2021
 ആലപ്പുഴയുടെ സാംസ്‌കാരിക കേന്ദ്രം. സാഹിത്യകാരൻമാരുടെ വൻകര.   ഇടതുവലതുചേരികളെ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഇടതുപക്ഷത്തിന്റെ വൻകര. മാവേലിക്കര എന്ന പേര് വന്നതിനെക്കുറിച്ച് ഏകാഭിപ്രായമില്ല. അതിരില്ലാത്ത കര, മഹാവേലി കൊണ്ട് സംരക്ഷിച്ച കര, മഹാലക്ഷ്‌മി കാവല്‍നില്‍ക്കുന്ന നാട് എന്നിങ്ങനെ പോകുന്നു.  മഹാബലിയുമായി ചേർത്തും നിഗമനങ്ങളുണ്ട്‌. കാർഷിക സംസ്‌കൃതിയുടെ പെരുമപേറുന്ന ഓണാട്ടുകരയുടെ ഭാഗവും ബുദ്ധമതത്തിന്റെ ഈറ്റില്ലവുമായിരുന്നു. 
കേരളപാണിനി എ ആർ രാജരാജവർമയുടെയും രാജാരവിവർമയുടെയും തട്ടകം. തോപ്പിൽ ഭാസി, കാമ്പിശേരി കരുണാകരൻ, പാറപ്പുറത്ത്‌, ഡോ. പുതുശേരി രാമചന്ദ്രൻ, പ്രൊഫ. ആർ നരേന്ദ്രപ്രസാദ് തുടങ്ങി പെരുമ ഉയർത്തിയവരുടെ പേരുകൾ ഇനിയുമുണ്ട്. 
നിയമസഭയിൽ ഹാട്രിക്കിലേക്ക്‌ കുതിക്കുന്ന എൽഡിഎഫിന്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ ആത്മവിശ്വാസം കൂട്ടുന്നു.  
മാവേലിക്കര നഗരസഭയും തെക്കേക്കര, തഴക്കര, ചുനക്കര, നൂറനാട്, പാലമേൽ, താമരക്കുളം, വള്ളികുന്നം പഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് താമരക്കുളം മാത്രം. നഗരസഭ സ്വതന്ത്ര പിന്തുണയിൽ യുഡിഎഫ്‌ നേടി. മറ്റെല്ലാം എൽഡിഎഫിനൊപ്പം. മാവേലിക്കര ബ്ലോക്കിലെ 13ൽ 11 ഡിവിഷനും എൽഡിഎഫ് ജയിച്ചു. നൂറനാട്, വെൺമണി, ഭരണിക്കാവ് ജില്ലാ പഞ്ചായത്ത് ഡിവിഷനും എൽഡിഎഫ് നിലനിർത്തി. 
1965ലാണ് മണ്ഡലം രൂപീകരിച്ചത്. കോൺഗ്രസിലെ കെ കെ ചെല്ലപ്പന്‍പിള്ളയ്‌ക്കായിരുന്നു ആദ്യജയം. 67ലും 70ലും സപ്തകക്ഷി മുന്നണിയിലെ എസ്എസ്‌പി സ്ഥാനാര്‍ഥി ജി ഗോപിനാഥപിള്ള ജയിച്ചു. 77ല്‍ എന്‍ഡിപി സ്ഥാനാര്‍ഥി എന്‍ ഭാസ്‌കരന്‍നായര്‍ നേടി. 1980ൽ  സിപിഐ എമ്മിലെ എസ് ഗോവിന്ദക്കുറുപ്പിന് മിന്നും ജയം. 82ലും 87ലും തുടർവിജയം. 1991,1996, 2001, 2006 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ എം മു----രളി വിജയം നേടി. 2011ല്‍ മണ്ഡല പുനര്‍നിര്‍ണയശേഷം ജില്ലയിലെ ഏക സംവരണ മണ്ഡലമായി. സിപിഐ എമ്മിലെ ആര്‍ രാജേഷ് മണ്ഡലം തിരിച്ചുപിടിച്ചു. ജെഎസ്എസ് സ്ഥാനാർഥി കെ കെ ഷാജുവിനെ 5149 വോട്ടിനാണ് തോല്‍പ്പിച്ചത്. 2016ൽ ആർ രാജേഷ് വിജയത്തിളക്കം കൂട്ടി.  ഭൂരിപക്ഷം 31,542. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top