30 March Thursday
ഒരുപശുവിന്റെ ഗർഭം അലസി, കറവ പത്തിലൊന്നായി കുറഞ്ഞു

ചത്ത പശുവിന്റെ കിടാവും അവശതയിൽ

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023

പള്ളിപ്പുറം തിരുനല്ലൂർ പവിത്രം വീട്ടിൽ ലീല പവിത്രന്റെ ഫാം വിദഗ്‌ധസംഘം സന്ദർശിക്കുന്നു

ചേർത്തല
പള്ളിപ്പുറത്തെ മൂന്ന്‌ ഫാമുകളിലെ 36 പശുക്കൾക്കും നാല്‌ കിടാരികൾക്കും ഭക്ഷ്യവിഷബാധയുണ്ട്‌. ഒരു പശു കഴിഞ്ഞദിവസം ചത്തു. മറ്റൊന്ന്‌ അവശതയിലാണ്‌.
  പള്ളിപ്പുറം തിരുനല്ലൂർ പവിത്രം വീട്ടിൽ ലീല പവിത്രന്റെ  കറവപ്പശുവാണ് കഴിഞ്ഞദിവസം ചത്തത്. പ്രസവിച്ച്‌ ഒരുമാസം പിന്നിടുന്നതേയുള്ളൂ. കിടാവും പാല് കുടിക്കാതെ അവശതയിലാണ്. 12 ലിറ്റർ പാല് ചുരത്തിയിരുന്ന പശുവാണ് ചത്തത്. ഇവിടത്തെ മറ്റൊരു കറവപ്പശു അവശതയിലായി. 12 ലിറ്റർ പാൽ നൽകിവന്ന പശുവാണിത്‌. 
കാലിത്തീറ്റ കമ്പനി പ്രതിനിധികൾ എത്തി നഷ്‌ടപരിഹാരം  വാഗ്‌ദാനംചെയ്‌തെന്ന്‌ ലീലയുടെ മകൻ ജെൽറ്റിൻ പറഞ്ഞു. തിരുനല്ലൂർ പോസ്‌റ്റോഫീസിന് സമീപം കോട്ടപ്പുറം ജയകുമാറിന്റെ ഫാമിലെ 17 പശുക്കൾക്കും ഭക്ഷ്യവിഷബാധയുണ്ട്‌. ഒരു പശുവിന്റെ ഗർഭം അലസി. തിരുനല്ലൂർ ഗവ. എച്ച്എസ്എസിന്‌ സമീപം പര്യാത്ത് കരുണാകരൻനായരുടെ രണ്ട്‌ പശുക്കൾക്കും രണ്ട്‌ കിടാവുകൾക്കും രോഗമുണ്ട്‌. 
  ജയകുമാറിന്റെയും കരുണാകരൻനായരുടെയും വീടുകളിലും വെറ്ററിനറി സംഘം സന്ദർശിച്ച് വിവരങ്ങൾ തേടി. കരുണാകരൻനായരുടെ 30ൽ 16 പശുക്കൾക്കും രണ്ട്‌ കിടാരികൾക്കുമാണ്‌ ഭക്ഷ്യവിഷബാധ. മൃഗസംരക്ഷണവകുപ്പ്‌ അധികൃതരുടെ നിരീക്ഷണത്തിലും ചികിത്സയിലുമാണിവ. കാലിത്തീറ്റ ഭക്ഷിച്ച്‌ അരമണിക്കൂറിനകം വയറിളക്കവും തീവ്രമായ തളർച്ചയും അനുഭവപ്പെടുകയായിരുന്നെന്ന്‌ ഉടമകൾ പറഞ്ഞു. കറവ പത്തിലൊന്നായി കുറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top