31 January Tuesday

സി കുട്ടപ്പനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

സി കുട്ടപ്പൻ അനുസ്മരണ യോഗം ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി അംഗം,  ജില്ലാ കൗൺസിലംഗം, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ, പട്ടികജാതി സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സി കുട്ടപ്പന്റെ നാലാം ചരമവാർഷികം ഭരണിക്കാവിൽ ആചരിച്ചു. 
സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കുശേഷം നടന്ന അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. വിജയൻ ഉണ്ണിത്താൻ അധ്യക്ഷനായി. കെ മധുസൂദനൻ, കോശി അലക്‌സ്, ആർ ഗംഗാധരൻ, എ എം ഹാഷിർ, ജി അജയകുമാർ, ജി രമേശ്കുമാർ, സിബി വർഗീസ്, ബി വിശ്വനാഥൻ, ടി വിശ്വനാഥൻ, വാസുദേവൻപിള്ള, ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top