13 October Sunday

കോടിയേരിക്ക്‌ 
സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തുന്നു

 ആലപ്പുഴ

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷികം ജില്ലയിൽ ആചരിച്ചു. പ്രിയ നേതാവിന്റെ ഓർമദിന പരിപാടികളിൽ നാടാകെ പങ്കാളികളായി. സിപിഐ എം ഓഫീസുകളിൽ പാർടി പതാക ഉയർത്തി. അനുസ്‌മരണസമ്മേളനങ്ങൾ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരകമന്ദിരത്തിൽ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. തുടർന്ന്‌ പുഷ്പാർച്ചന നടത്തി. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി കണിച്ചുകുളങ്ങര സഹകരണ ബാങ്കിന് സമീപം സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. കുട്ടനാട്‌ ഏരിയ കമ്മിറ്റി രാമങ്കരിയിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്‌തു. 
ദേശാഭിമാനി ആലപ്പുഴ യൂണിറ്റിൽ ന്യൂസ്‌ എഡിറ്റർ ലെനി ജോസഫ്‌ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top