13 October Sunday
കലികയ്‌ക്ക്‌ തിരശീല വീണു

ആലപ്പുഴയ്‍ക്ക് കലാകിരീടം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ആരോഗ്യ ശാസ്‍ത്ര സർവകലാശാല സൗത്ത് സോൺ കലോത്സവത്തിൽ വിജയികളായ ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ടീമിന് എച്ച് സലാം എംഎൽഎ ട്രോഫി നൽകുന്നു

 
വണ്ടാനം
കേരള ആരോഗ്യ- ശാസ്ത്ര സർവകലാശാല യൂണിയന്റെ സൗത്ത്‌സോൺ യുവജനോത്സവം കലികയ്‌ക്ക്‌ തിരശീല വീണു. ആതിഥേയരായ ആലപ്പുഴ വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളേജ്‌ 191 പോയിന്റ്‌ നേടി ജേതാക്കളായി. 183 പോയിന്റുമായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിനാണ്‌ രണ്ടാംസ്ഥാനം. 164 പോയിന്റ്‌ നേടി കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് മൂന്നാംസ്ഥാനവും നേടി. കലാപ്രതിഭയായി കൊല്ലം അസിസിയ മെഡിക്കൽ കോളേജിലെ അർജുൻ എസ് പത്മനും കലാതിലകമായി തിരുവനന്തപുരം എസ്‌യുടി മെഡിക്കൽ കോളേജിലെ ബി ശ്രദ്ധയും തെരഞ്ഞെടുത്തു. തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കൽ കോളേജിലെ ദീപ ലക്ഷ്മിയാണ്‌ സർഗ പ്രതിഭ. ചിത്രപ്രതിഭയായി തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജിലെ പി അഖിലയെ  തെരഞ്ഞെടുത്തു. 
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ മെഡിക്കൽ, ആയുർവേദ, ഹോമിയോ, ദന്തൽ, നഴ്സിങ് തുടങ്ങിയ 64 കലാലയങ്ങളിലെ രണ്ടായിരത്തിലധികം വിദ്യാർഥികളാണ്‌ ടിഡിഎംസി ക്യാമ്പസിലെ 10 വേദികളിൽ മാറ്റുരച്ചത്‌. സമാപന സമ്മേളനത്തിൽ എച്ച് സലാം എംഎൽഎ ട്രോഫികൾ സമ്മാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top