09 November Saturday

പൊലീസ്​ ജീപ്പ്‌ തകർത്തയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ശ്യാം

ആലപ്പുഴ
ബൈക്കിലെത്തി പൊലീസ്​ ജീപ്പിന്റെ ചില്ല്​ അടിച്ചുതകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ തോണ്ടൻകുളങ്ങര ഐക്യനാട്​ ശ്യാമിനെയാണ്​ (36) നോർത്ത്​ പൊലീസ്​ അറസ്റ്റു​ ചെയ്തത്​. സക്കറിയ ബസാറിലെ ചികിത്സകേന്ദ്രത്തിൽനിന്ന്​ പീഡനക്കേസിൽ പ്രതിയുടെ വിരലടയാളം രേഖപ്പെടുത്താൻ സ്​റ്റേഷനിലേക്ക്​ പോകുംവഴിയായിരുന്നു ആക്രമണം. ശവക്കോട്ടപ്പാലത്തിന്​ സമീപമെത്തിയപ്പോൾ ബൈക്കിൽ പിന്തുടർന്ന്​ എത്തിയ രണ്ടംഗസംഘം വടികൊണ്ട്​ പൊലീസ്​ ജീപ്പിന്റെ ചില്ല്​ അടിച്ചുതകർത്തു. ചില്ല്​ തെറിച്ചുവീണ്​ പരിക്കേറ്റ ജീപ്പ്​ ഡ്രൈവർ സിപിഒ രാജീവ്​ മോഹൻ, സിപിഒ ടി എസ്​ സുധീഷ്​ എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. 
  ഇതിന്​ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ്​ പ്രതിയെ പിടികൂടിയത്​. ഒപ്പമുണ്ടായിരുന്ന പുന്നപ്ര സ്വദേശിയായ യുവാവിനെക്കുറിച്ചും പൊലീസിന്​ വിവരം ലഭിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top