31 October Saturday

എൻ രാമകൃഷ്‌ണൻനായരെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

പള്ളിമുക്കിൽ എൻ രാമകൃഷ്‌ണൻനായർ അനുസ്‌മരണത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത സംസാരിക്കുന്നു

ചാരുംമൂട്  
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ രാമകൃഷ്‌ണൻ നായരുടെ ആറാം ചരമവാർഷിക ദിനം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. 
ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടന്നു. വള്ളികുന്നം ബീനാലയം വീട്ടുവളപ്പിലുള്ള സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തി. 
അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു. 
എൻ എസ് ശ്രീകുമാർ അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാകമ്മിറ്റി അംഗങ്ങളായ ആർ രാജേഷ് എംഎൽഎ, മുരളി തഴക്കര, ജി രാജമ്മ എന്നിവർ സംസാരിച്ചു. വി കെ അജിത്ത് സ്വാഗതം പറഞ്ഞു.
   വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണ സമ്മേളനം നടന്നു. പള്ളിമുക്കിൽ സംസ്ഥാന കമ്മറ്റി അംഗം സി എസ് സുജാതയും പുത്തൻചന്തയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി ഹരിശങ്കറും ഉദ്ഘാടനം ചെയ്തു. കാഞ്ഞിരത്തുംമൂട്ടിൽ ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ ചൂനാട്ട് ആർ രാജേഷ് എംഎൽഎയും ഉദ്ഘാടനം ചെയ്‌തു. 
മണയ്‌ക്കാട്ട് ജില്ലാ കമ്മിറ്റി അംഗം കോശി അലക്‌സ്‌ ഉദ്ഘാടനം ചെയ്‌തു. കാമ്പിശ്ശേരി ജങ്‌ഷനിൽ ബി ബിനു ഉദ്ഘാടനം ചെയ്‌തു.
 പള്ളിക്കത്തറ ജങ്‌ഷനിൽ കെ രഘു പ്രസാദ് ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top