21 September Monday

അദാലത്ത് തുണയായി; ആ വീട്ടില്‍ വെളിച്ചമെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

കാർത്തികപ്പള്ളി താലൂക്ക്‌ ഓൺലൈൻ പരാതി അദാലത്തിൽ കലക്‌ടർ എ അലക്‌സാണ്ടർ പങ്കെടുക്കുന്നു

 

കാർത്തികപ്പള്ളി
വെളിച്ചത്തിനായി മുതുകുളം സ്വദേശിനി  സീത(78)യുടേയും ഭര്‍ത്താവിന്റേയും കാലങ്ങളായ കാത്തിരിപ്പിന്‌‌ വിരാമമാകുന്നു. വീട്ടിലേക്ക്‌ ഉടൻ വൈദ്യുതി കണക്‌ഷൻ നൽകാൻ കലക്ടറുടെ അദാലത്തിൽ നടപടിയായി.  ലൈന്‍ വലിക്കുന്നതിനുണ്ടായ ചില തടസ്സങ്ങളാണ് ഇവർക്ക്‌ വിനയായത്‌. എതിര്‍കക്ഷികള്‍ക്ക്‌  നോട്ടീസ് നല്‍കാനും ലൈന്‍ വലിക്കുന്നതിന് തടസ്സമായി നല്‍ക്കുന്ന മരമോ ശിഖരമോ മുറിച്ചുമാറ്റാനുമാണ് കലക്‌ടറുടെ നിര്‍ദേശം. അല്ലാത്തപക്ഷം കെഎസ്ഇബി സ്വമേധയാ നടപടികള്‍ സ്വീകരിച്ച് 15 ദിവസത്തിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കണം.
  കലക്‌ടറുടെ ഓൺലൈന്‍ പരാതി പരിഹാര അദാലത്തിലൂടെ കാര്‍ത്തികപ്പള്ളി താലൂക്കിലെ 98 ശതമാനം പരാതികളും തീര്‍പ്പാക്കി.  കഴിഞ്ഞ 18ന് ആദ്യഘട്ടത്തില്‍  50 പരാതികള്‍ പരിഗണിച്ചിരുന്നു. ശനിയാഴ്‌ച 53 ഉം. ഇതില്‍ 50ഉം  അധികാരികളും പരാതിക്കാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ച് തീര്‍പ്പാക്കാന്‍  കലക്‌ടർക്കായി. വഴിത്തര്‍ക്കം, കാലങ്ങളായുള്ള അതിര്‍ത്തി തര്‍ക്കം, നിയമന അംഗീകാരം തുടങ്ങിയവയാണ് പ്രധാന പരാതികൾ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top