11 August Thursday

എ കെ ജി സെന്റർ ആക്രമണം: ആളിപ്പടർന്ന്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

എ കെ ജി സെന്ററിനുനേരെ വ്യാഴാഴ്ച രാത്രിയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് ചാരുംമൂട്ടിൽ സിപിഐ എം പ്രവർത്തകർ നടത്തിയ പ്രകടനം

 ആലപ്പുഴ 

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരെ നടന്ന ബോംബേറിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.
അരൂർ, ചേർത്തല, കഞ്ഞിക്കുഴി, മാരാരിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്‌, കാർത്തികപ്പള്ളി, കായംകുളം, ചാരുംമൂട്‌, മാവേലിക്കര, മാന്നാർ, ചെങ്ങന്നൂർ, കുട്ടനാട്‌, തകഴി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും  ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. 
എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിവിധ ഏരിയ കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ബ്ലോക്ക്‌, വില്ലേജ്‌ കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനം നടത്തി. പ്രകടനങ്ങളിലും യോഗങ്ങളിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. 
വ്യാഴം രാത്രി 11.45 നാണ്‌ സ്‌കൂട്ടറിലെത്തിയയാൾ എ കെ ജി സെന്ററിനുനേരെ ആക്രമണം നടത്തിയത്‌. സംയമനം പാലിച്ച്‌ പ്രതിഷേധിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top