12 December Thursday

ഒപി ടിക്കറ്റ‌് കൗണ്ടർ മാറ്റാൻ നിവേദനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019
വണ്ടാനം
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ പി ടിക്കറ്റ‌് കൗണ്ടർ മാറ്റണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നിവേദനം നൽകി. ശിശുരോഗവിഭാഗത്തോട‌് ചേർന്ന് രാത്രികാലങ്ങളിൽ ഈ വിഭാഗത്തിന്റെ കൗണ്ടർ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ടിന് നിവേദനം നൽകിയത്.
കിഴക്കുഭാഗത്താണ‌് ശിശുരോഗ വിഭാഗം പ്രവർത്തിക്കുന്നത‌്. രാത്രികാലങ്ങളിൽ  കുട്ടികളുമായെത്തുന്നവർ  ഒപി ചീട്ട് എടുക്കുന്നതിനായി ഏറെ ദൂരം സഞ്ചരിച്ച് പടിഞ്ഞാറു ഭാഗത്തെ കെട്ടിടത്തിലെത്തണം. ഇതിനു പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സൂപ്രണ്ട് ഡോ. ആർ വി രാംലാലിനാണ് നിവേദനം നൽകിയത്.
 ഡിവൈഎഫ്ഐ വണ്ടാനം മേഖലാ കമ്മറ്റിയുടെ നിവേദനം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സിബു നസീർ കൈമാറി. മേഖല സെക്രട്ടറി ഉല്ലാസ്, പ്രസിഡന്റ് ആർ ഉണ്ണി എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top