16 July Tuesday

ബിഎസ്‌എൻഎൽ പ്രക്ഷോഭം: 
മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ബിഎസ്‌എൻഎൽ ജോയിന്റ് ഫോറം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല കെ ജി ജയരാജ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ബിഎസ്‌എൻഎൽ ജോയിന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഒന്നാംഘട്ടമായി പിച്ചു ഐയ്യർ ജങ്‌ഷനിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. തുടർന്ന്‌ ജില്ലാ ജനറൽ മാനേജറുടെ ഓഫീസിന്‌ മുന്നിൽ നടന്ന യോഗം എഐബിഡിപിഎ ജനറൽ സെക്രട്ടറി കെ ജി ജയരാജ് ഉദ്ഘാടനംചെയ്‌തു. ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ ബ്രാഞ്ച്‌ പ്രസിഡന്റ്‌ ജെ തങ്കച്ചൻ അധ്യക്ഷനായി. 
   യൂണിയൻ ജില്ലാ സെക്രട്ടറി പി ആർ ഷാജിമോൻ, വനിതാ കൺവീനർ ഡി ഗീതമ്മ, എഐബിഡിപിഎ സർക്കിൾ സെക്രട്ടറി എൻ ഗുരുപ്രസാദ് എന്നിവർ സംസാരിച്ചു. ബിഎസ്‌എൻഎൽ 4ജി, 5ജി സേവനം ആരംഭിക്കുക, ശമ്പള പരിഷ്‌കരണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഏഴിന് ഡൽഹിയിൽ നടത്തുന്ന പ്രകടനത്തിന്റെ പ്രചാരണാർഥമാണ്  മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്‌. പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ 16ന്‌ തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച്‌ നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top