ആലപ്പുഴ
ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ക്യു ഫാക്‌ടറിയുടെ സഹകരണത്തോടെ ജില്ലാ ഭരണകേന്ദ്രവുമായി ചേർന്ന് ലോക ക്വിസിങ് ചാമ്പ്യൻഷിപ് നടത്തും. ശനി പകൽ മൂന്നിന് കലക്‌ടറേറ്റിൽ കോൺഫറൻസ് ഹാളിൽ എഴുത്തുപരീക്ഷ മാതൃകയിലാണ് മത്സരം.
ആർക്കും പങ്കെടുക്കാം. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്ന മത്സരത്തിൽ ശാസ്‌ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി എട്ട് വിഷയങ്ങളിലായി 240 ചോദ്യങ്ങൾ ഉണ്ടാകും.
മൂന്ന് മണിക്കൂറാണ് സമയം. മത്സരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ക്വിസിങ്ങിൽ ലോക റാങ്കിങ്ങും 240 ചോദ്യങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റും ഇന്ത്യയെ പ്രതിനിധീകരിച്ച സർട്ടിഫിക്കറ്റും ലഭിക്കും.
ക്യു ഫാക്‌ടറി കോ–-ഓർഡിനേറ്റർ വി എസ് ശബരിനാഥ് മത്സരം നിയന്ത്രിക്കും. ഐ ക്യു എ സ്‌റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമ്പിളി ശ്രീനിവാസ്, വസന്ത് കിഷോർ, വി എസ് ശബരിനാഥ് എന്നിവരടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചു. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ: 9495470976, 9495669086. wqckerala@gmail.com.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..