31 January Tuesday

ആലപ്പുഴ നഗരചത്വരം 
4 മാസത്തിനകം നവീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
ആലപ്പുഴ
ആലപ്പുഴ നഗരത്തിന്റെ തിരുമുറ്റമായ നഗരചത്വരം പ്രൗഢി കൂട്ടി ആധുനികവൽക്കരിക്കും.  മൂന്നു കോടി രൂപ ചെലവഴിച്ചാണ്‌ നഗരചത്വരത്തിന്റെ മോടികൂട്ടി വിനോദ- സാംസ്‌കാരിക കേന്ദ്രമാക്കുന്നത്. മേല്‍ക്കൂര നിര്‍മാണം, സ്‌റ്റേജിന് മോഡി കൂട്ടല്‍, ബാല്‍ക്കണി നിര്‍മാണം, ടൈല്‍ പാകല്‍ തുടങ്ങിയ പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌ . നഗരചത്വരത്തെ ആധുനികവൽക്കരിക്കുക എന്ന ആശയം പി പി ചിത്തരഞ്ജന്‍ എംഎല്‍എയാണ്‌ മുന്നോട്ടുവച്ചത്. മേല്‍ക്കൂര നിര്‍മിക്കുന്നതോടെ പകല്‍ സമയങ്ങളിലും ഇവിടെ പരിപാടികള്‍ നടത്താന്‍ സാധിക്കും. 
കലക്‌ടര്‍ വി ആര്‍ കൃഷ്‌ണ തേജയുടെ അധ്യക്ഷതയില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവരുടെ സാന്നിധ്യത്തില്‍ കലക്‌ടറേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയിലൂടെ യോഗത്തില്‍ പദ്ധതി വിശദീകരിച്ചു. ആലപ്പുഴയിലെ ഒരു കൂട്ടം യുവ ആര്‍ക്കിടെക്‌ടുമാരാണ് പദ്ധതി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.    നാല് മാസത്തിനുള്ളില്‍ നവീകരണം തുടങ്ങാനാണ് തീരുമാനം. ഇതിനായി എത്രയും വേഗം എസ്‌റ്റിമേറ്റെടുത്ത് ടെൻഡര്‍ നടപടി ആരംഭിക്കാന്‍ കലക്‌ടര്‍ നിര്‍ദേശം നല്‍കി. രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി ഡൈനിങ്‌ റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top