കായംകുളം
ഗവ.താലൂക്ക് ആശുപത്രി കെട്ടിടവും വൈകാതെ ഹെടെക്കായി വികസിക്കുന്നത് കായംകുളംകാർക്ക് കാണാം. ആശുപത്രി വികസനത്തിനായി 45.70 കോടിയുടെ നിർമാണത്തിന് കിഫ്ബി അംഗീകാരം നൽകിയതോടെ പ്രവൃത്തികളും ആരംഭിച്ചു. 1,40,000 ചതുരശ്ര അടിയിൽ അഞ്ച് നിലകളായിട്ടാണ് കെട്ടിട സമുച്ചയങ്ങൾ . 150 കിടക്കകളും, 16 പേവാർഡുകൾ, മേജർ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങൾ, മൂന്ന് മോഡുലാർ ഒപ്പറേഷൻ തീയേറ്ററുകൾ, ഡയാലിസിസ് യൂണിറ്റ്, തുടങ്ങിയ അത്യാധുനിക സംവിധനങ്ങളുമുണ്ട്. സമയബന്ധിതമായി തന്നെ നിർമാണം പുർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ഹൗസിങ് ബോർഡ് കോർപറേഷനാണ് നിർവഹണ ഏജൻസി.
യു പ്രതിഭ എംഎൽഎയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് കിഫ്ബിയുടെ അംഗീകാരം നേടിയെടുത്തത്. ഇതിനോടകം പുതിയ 12 ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കാനും കഴിഞ്ഞു. ഇപ്പോൾ മൂന്ന് ഷിഫ്റ്റുകളിലായി ആഴ്ചയിൽ 200 മുതൽ 250 പേർക്കുവരെ ഡയാലിസിസ് നടത്താൻ കഴിയുന്നുണ്ട്.
സി റ്റി സ്കാൻ, പവർ ലോൺട്രി എന്നിവയുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. ലേബർ റൂം, മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, നവജാത ശിശുക്കൾക്കായുളള ഐസിയൂ, ആന്റീനേറ്റർ, പോസ്റ്റുനേറ്റർ, വാർഡുകൾ, ഒരേ സമയം ഇരുപതോളം പേർക്ക് കയറാവുന്ന പാസഞ്ചർ ബെഡ് ലിഫ്റ്റ് എന്നിവയാണ് പദ്ധതിയിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..