11 October Friday

സംസ്ഥാന ശാസ്‌ത്രോത്സവം 
മികവുറ്റതാക്കും: മന്ത്രി സജി ചെറിയാന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘാടകസമിതി യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ സംസാരിക്കുന്നു

ആലപ്പുഴ
നവംബർ 15 മുതൽ 18വരെ ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം മികച്ചരീതിയിൽ സംഘടിപ്പിക്കുമെന്ന്‌ ശാസ്‌ത്രോത്സവ സംഘാടകസമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സെന്റ് ജോസഫ് ഹൈസ്‌കൂൾ പ്രധാനവേദിയായും ലിയോ തേർട്ടീൻത് സ്‌കൂൾ, ഗേൾസ് സ്‌കൂൾ, ആലപ്പുഴ എസ്ഡിവി സ്‌കൂൾ, ലജ്‌നത്തുൽ മുഹമ്മദിയ ഹൈസ്‌കൂൾ തുടങ്ങിയ പ്രധാനപ്പെട്ട ഏഴോളം വേദികളിലായാണ് ശാസ്ത്രമേള നടക്കുക. 
     ശാസ്ത്രമേളയുടെ ഭാഗമായി വിഎച്ച്എസ്ഇ എക്‌സ്‌പോ, വിനോദ പരിപാടികൾ, ശാസ്ത്രമേഖലയിലെ പ്രമുഖരുമായുള്ള സംവാദം, സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. യോഗത്തിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, യു പ്രതിഭ, ദലീമ , പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജനറൽ സി എ സന്തോഷ്, വിഎച്ച്എസ്ഇ അഡീഷണൽ ഡയറക്ടർ സിന്ധു, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി എസ് താഹ, എം വി പ്രിയ, മുൻസിപ്പൽ ചെയർമാൻ പി എസ് എം ഹുസൈൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത, വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാർ, കൺവീനർമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top