08 November Friday

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

 

ആലപ്പുഴ 
കടലിൽ കുടുങ്ങിയ എട്ട്‌ മത്സ്യത്തൊഴിലാളികളെ തോട്ടപ്പള്ളി ഫിഷറീസ്‌ പൊലീസ്‌ രക്ഷിച്ചു. ശനി പകൽ 10.30 ഓടെയായിരുന്നു സംഭവം. കൊല്ലം രജിസ്ട്രേഷനിലുള്ള സിയോൺ ബോട്ടിന്റെ എൻജിൻ മത്സ്യബന്ധനത്തിനിടെ തകരാറിലാകുകയായിരുന്നു. കടലിൽ ഒറ്റപ്പെട്ട മത്സ്യത്തൊഴിലാളികളെ റസ്‌ക്യൂ ബോട്ടിൽ തിരിച്ചെത്തിച്ചു. 
 ബോട്ടും കരയ്‌ക്കെത്തിച്ചു. കൊല്ലം സ്വദേശികളായ മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്‌. ഫിഷറീസ് ഗാർഡ് ആദർശ്, ലൈഫ് ഗാർഡുമാരായ ജയൻ, ജോർജ് എന്നിവർ നേതൃത്വം നൽകി. തോട്ടപ്പള്ളി ഫിഷറീസ് അസി. ഡയറക്‌ടർ സിബി സോമൻ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top