Deshabhimani

ദുരിതാശ്വാസനിധിയിലേക്ക് സഹായം എത്തിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 01:11 AM | 0 min read

ആലപ്പുഴ
വയനാട്ടിലെ ദുരിത ബാധിതർക്ക് ദുരിതാശ്വാസ സഹായം എത്തിക്കാൻ കലക്‌ടർ അലക്‌സ്‌ വർഗീസ്‌ അധ്യക്ഷനായി അടിയന്തര യോഗം ചേർന്നു. ആവശ്യമെങ്കിൽ ഡോക്‌ടർമാർ ഉൾപ്പെടെയുള്ളയുള്ളവരുടെ സംഘം വയനാട്ടിലേക്ക് പോകുന്നതിന് സജ്ജമാകാൻ നിർദേശം നൽകി. സാമ്പത്തികസഹായം നൽകാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭ്യമാക്കണം. ഫണ്ടിലേക്ക് ചെക്ക്, ഡിഡി എന്നിവ സ്വീകരിക്കും. കലക്‌ടറേറ്റിൽ ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന്‌ കലക്‌ടർ അറിയിച്ചു. 
   ദുരിതാശ്വാസസഹായമായി വസ്‌തുക്കൾ വാങ്ങിയവർ കലക്‌ടറേറ്റിൽ 1077 എന്ന നമ്പറിൽ അറിയിക്കണം ഇവ ശേഖരിക്കാൻ സംവിധാനം ഒരുക്കും. പഴയവസ്‌തുകൾ എത്തിക്കരുത്. പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കിൽ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുമെന്നും കലക്‌ടർ അറിയിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home