26 September Sunday

കാസ്‌നബ്‌ പഞ്ചാബിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
ആലപ്പുഴ
ഉത്തരറെയിൽവേയ്‌ക്കുവേണ്ടി ഓട്ടോകാസ്‌റ്റ്‌ നിർമിച്ച കാസ്‌നബ്‌ ബോഗി വെള്ളിയാഴ്‌ച പഞ്ചാബിലെ അമൃതസറിലേക്ക്‌ അയയ്‌ക്കും. റോഡ്‌ മാർഗമാണ്‌ ബോഗി അയയ്‌ക്കുക. വ്യവസായമന്ത്രി പി രാജീവ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.  വൈകുന്നേരം 5.30ന്‌ നടക്കുന്ന ചടങ്ങിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനാകും. ചരക്കുവണ്ടികളുടെ അഞ്ചുബോഗി നിർമിക്കാനാണ്‌ ഓട്ടോകാസ്‌റ്റിന്‌ 2020ൽ കരാർ ലഭിച്ചത്‌. ശേഷിക്കുന്ന നാലിൽ ഒരെണ്ണത്തിന്റെ നിർമാണം തുടങ്ങി‌. 14.5 ലക്ഷം രൂപയ്‌ക്കാണ്‌ കരാർ. കിഴക്ക്‌–-മധ്യ റെയിൽവേയുടെ ടെൻഡറിൽ പങ്കെടുക്കുമെന്ന്‌ ഓട്ടോകാസ്‌റ്റ്‌ ചെയർമാൻ കെ എസ്‌ പ്രദീപ്‌കുമാർ അറിയിച്ചു. റിസർച്ച്‌ ഡിസൈൻ ആൻഡ്‌ സ്‌റ്റാൻഡേർഡ്‌സ്‌ ഓർഗനൈസേഷന്റെ (ആർഡിഎസ്‌) ക്ലാസ്‌ 1 ഫൗണ്ടറി അംഗീകാരമുള്ളതിനാൽ റെയിൽവേയുടെ എല്ലാ ടെൻഡറിലും  പങ്കെടുക്കാൻ ഓട്ടോകാസ്‌റ്റിന്‌ കഴിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top